കാർത്തിക് സുബ്ബരാജ് ചിത്രം സൂര്യ44ൽ ഡാൻസ് നമ്പറുമായി തെന്നിന്ത്യൻ താര സുന്ദരി ശ്രെയ ശരൺ

കാർത്തിക്ക് സുബ്ബരാജിന്റെ രചന -സംവിധനത്തിൽ ഒരുങ്ങുന്ന നടിപ്പിന് നായകൻ ചിത്രമാണ് സൂര്യ 44. സൂര്യയുടെ 44 മത് ചിത്രമായതിനാൽ ആണ് ചിത്രത്തിന് താത്കാലികമായി സൂര്യ 44 എന്ന പേര് നൽകിയത്. ഗ്യാങ്സ്റ്റർ റൊമാന്റിക് ആക്ഷൻ ചേർന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ് . സ്റ്റോൺ ബെഞ്ച് ഫിലിംസും, സൂര്യയുടെ നിർമ്മാണ കമ്പിനിയായ 2 ഡി എന്റർടൈൻമെന്റസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയറാം, ജോജു ജോർജ്, നാസർ, പ്രകാശ് രാജ് , രമ്യ സുരേഷ് ,സന്ദീപ് രാജ്, എന്നിവർ അഭിനയിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പൂജ ഹെഡ്ഗെ ആണ്.

ചിത്രത്തിന്റെ മറ്റൊരു സുപ്രധാന അപ്ഡേറ്റാണ് ഇപ്പോൾ ലഭിക്കുന്നത്. സൂര്യ 44 ൽ ഡാൻസ് നമ്പർ അവതരിപ്പിക്കാൻ തെന്നിന്ത്യൻ താര സുന്ദരി ശ്രെയ ശരൺ എത്തും. താരം തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. സൂര്യയോടൊപ്പമുള്ള ശ്രെയയുടെ ആദ്യ ചിത്രം കൂടെയായിരിക്കും സൂര്യ 44. ഊട്ടിയിൽ വെച്ചായിരുന്നു പട്ടു രംഗം ഷൂട്ട് ചെയ്തത്. ഇതിനെപ്പറ്റിയുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകിയിട്ടില്ല. എന്നാൽ ശ്രെയയുടെ വെളിപ്പെടുത്തൽ സോഷ്യൽ ലോകം ഇപ്പോൾ ആഘോഷിക്കുകയാണ്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സുര്യ 44 നായി സംവിധായകൻ കാർത്തിക് സുബ്ബരാജ് 'അലൈപായുതെ' എന്ന ചിത്രത്തിന്റെ റെഫെറൻസാണ് നൽകിയതെന്ന് സംഗീത സംവിധായക ൻ സന്തോഷ് നാരായണൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ പ്രോമോയിൽ ഗ്യാങ്സ്റ്ററായി എത്തുന്ന സൂര്യയെ ആണ് കാണിക്കുന്നത്. ഗ്യാങ്സ്റ്റർ വാർ ആക്ഷൻ ചിത്രത്തിൽ എങ്ങനെയാണു കാർത്തിക്ക് സുബ്ബരാജ് എന്ന സംവിധായകൻ പ്രണയം കാണിക്കുന്നതെന്ന ആകാംക്ഷയിലാണ് ആരാധകർ.

ഊട്ടി കൂടാതെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, കേരളം ചെന്നൈ എന്നിവിടങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് എപ്പോൾ ആരാധകർ. ആരാധകർ ഏറെ കാത്തിരുന്ന കൂട്ടുകെട്ടായിരുന്നു സൂര്യ -കാർത്തിക്ക് സുബ്ബരാജ് എന്നത്, അതിനോടൊപ്പം ശ്രെയ ശരണും ഒത്തുചേരുന്നതിനാൽ ചിത്രത്തിന്റെ ഹൈപ്പ് ഏറിയിരിക്കുകയാണ്.

Related Articles
Next Story