ആരാധകർക്കായി സ്പെഷ്യൽ അപ്ഡേറ്റ്: ഞെട്ടിക്കാനൊരുങ്ങി കങ്കുവ ടീം
സൂര്യ ആരാധകര്‍ വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യ നായകനായി വരുന്ന ബിഗ് ബഡ്ജറ്റ് ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോൾ ഇതാ രഹസ്യങ്ങള്‍ നിറച്ച് ഒരുക്കിയ സൂര്യ ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിടുമെന്ന് നിര്‍മാതാവ് വ്യക്തമാക്കിയിരിക്കുകയാണ്. ഒരു സ്പെഷ്യൽ അപ്ഡേറ്റ് പുറത്തു വിടുമെന്നാണ് നിർമ്മാതാവ് വ്യക്തമാക്കിയിരിക്കുന്നത്.
കങ്കുവയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മാതാവ് നിർമ്മാതാവ് വ്യക്തമാക്കിയിരിക്കുകയാണ്. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് നിര്‍മാതാവ് വ്യക്തമാക്കിയത്. കങ്കുവ രണ്ടിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാൻ ചിത്രത്തില്‍ ആവേശഭരിതരാക്കുന്ന ഘടകങ്ങളുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ജ്ഞാനവേൽ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
സിരുത്തൈ ശിവയുടെ സംവിധാനത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി.