Ott യിൽ കയ്യടി നേടി തമിഴ് മൂവി സ്റ്റീഫൻ

ചിത്രം ഡിസംബർ 5 ന് നെറ്റ്‌ഫ്ലിക്സ് വഴി റിലീസ് ചെയ്തിരുന്നു.

Starcast : ഗോമതി ശങ്കർ ,മൈക്കിൾ താങ്കധുരൈ

Director: മിഥുൻ ബാലാജി

( 4.5 / 5 )



മിഥുൻ ബാലാജി സംവിധാനം ചെയ്ത സ്റ്റീഫൻ എന്ന തമിഴ് ചിത്രം ഡിസംബർ അഞ്ചിനു നെറ്റ്ഫ്ലിക്സ് വഴി റിലീസ് ചെയ്തതിനെ തുടർന്ന് മികച്ച അഭിപ്രായം നേടി.

ചിത്രത്തിൽ മൈക്കിൾ തങ്കധുരൈ ഗോമതി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.ഒൻപത് കൊലപാതകങ്ങൾ ചെയ്തതായി സ്വയം കുറ്റസമ്മതം നടത്തുന്ന സ്റ്റീഫൻ ജെബരാജ് എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് കഥ. 'ആരാണ് കൊന്നത്?' എന്നതിലുപരി, 'എന്തുകൊണ്ട് കൊന്നു?' എന്ന ചോദ്യത്തിനാണ് സിനിമ കൂടുതൽ പ്രാധാന്യം നൽകുന്നത് .ഒരു സീരിയൽ കില്ലറുടെ മനഃശാസ്ത്രത്തെക്കുറിച്ച് അന്വേഷിക്കുന്ന രീതിയിലാണ് കഥ പോകുന്നത്. സാധാരണ ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായി, കുറ്റസമ്മതത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്.സൈക്കോളജിക്കൽ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക്, ആകർഷകമായ ആശയവും നല്ല പ്രകടനങ്ങളുമുള്ള, ഒരു തവണ കണ്ടിരിക്കാവുന്ന സിനിമയാണിത്. അവസാനത്തെ ട്വിസ്റ്റ് ചിത്രത്തിന് ഒരു പ്രത്യേകത നൽകുന്നുണ്ട്.



Related Articles
Next Story