ഇത്തരം അസംബന്ധം നിര്‍ത്തണം! മാധ്യമങ്ങൾ മാപ്പ് പറയണം എന്ന് പ്രതികരിച്ച് നടി തബു
ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് തബു. ഡ്യൂൺ: പ്രൊഫെസിയിൽ സിസ്റ്റർ ഫ്രാൻസെസ്‌കയെ അവതരിപ്പിച്ചുകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ പ്രകടനമാണ് തബു അടുത്തിടെ നടത്തിയത്. എന്നാൽ വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചും തബുവിന്റെ കാഴ്ചപ്പാടുകൾ ചില മാധ്യമങ്ങളിൽ അടുത്തിടെ വാർത്തയായിരുന്നു . എന്നാൽ ഈ വാർത്തകൾ തെറ്റാണ് അതിനാൽ മാധ്യമങ്ങൾ മാപ്പ് പറയണം എന്ന് പറഞ്ഞിരിക്കുകയാണ് തബു.
“വിവാഹം വേണ്ട, കിടക്കയിൽ ഒരു പുരുഷനെ മാത്രം മതി” എന്ന രീതിയില്‍ നടി പ്രതികരിച്ചു എന്ന് പറയുന്ന വാര്‍ത്തകള്‍ ആണ് ചില മാധ്യമങ്ങൾ നൽകിയത്.
അഭിമുഖങ്ങളിലോ പൊതുവേദികളിലോ താൻ ഒരിക്കലും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും നടി തന്‍റെ പ്രസ്താവനയിൽ വ്യക്തമാക്കി.
“ഇത്തരം അസംബന്ധം നിര്‍ത്തണം! തബുവിന്‍റെതെന്ന രീതിയില്‍ ചില മാന്യമല്ലാത്ത പ്രസ്താവനകൾ നിരവധി വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും കാണപ്പെടുന്നുണ്ട്. അവൾ ഒരിക്കലും ഇത്തരത്തില്‍ നടത്തിയിട്ടില്ലെന്നും, പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ധാർമ്മികതയുടെ ഗുരുതരമായ ലംഘനമാണ് ഇതെന്നും വ്യക്തമാക്കുന്നു. ഈ വെബ്‌സൈറ്റുകൾ കെട്ടിച്ചമച്ച നടിയുടെ പേരിലുള്ള ഈ വാര്‍ത്തകള്‍ ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരും" - തബുവിന്‍റെ മാനേജ്‌മെന്‍റ് ടീം വ്യക്തമാക്കി.
നേരത്തെ ഒരു അഭിമുഖത്തിൽ തൻ്റെ വൈവാഹിക ജീവിതത്തിനെ കുറിച്ച് തബുവിനോട് ചോദിക്കുമ്പോൾ , എന്തുകൊണ്ടാണ് നിങ്ങൾ എൻ്റെ മനഃശാസ്ത്ര വിശകലനം ചെയ്യാൻ ആഗ്രഹിക്കുന്നത്? ഇതൊരു ബോറടിപ്പിക്കുന്ന ചോദ്യമാണ്. എന്നോട് മറ്റെന്തെങ്കിലും ചോദിക്കൂ." എന്നായിരുന്നു താരത്തിന്റെ മറുപടി.
അതേസമയം,അക്ഷയ് കുമാറിനൊപ്പം ഭൂത് ബംഗ്ലയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് തബുവിന്റെ അടുത്ത ഏറ്റവും പുതിയ ചിത്രം.