ഉര്‍വശിയെ കണ്ട് അതിശയിച്ചതുപോലെ; അനശ്വരയുടെ അഭിനയത്തെ പ്രകീര്‍ത്തിച്ച് സുരേഷ് ഗോപി

മലയാള സിനിമയിലെ പുതുതലമുറ നടിമാരിലൊരാളായ അനശ്വര രാജന്റെ അഭിനയത്തെ പ്രകീര്‍ത്തിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഒരു കാലത്ത് ഉര്‍വശിയെ കണ്ട് താന്‍ അതിശയിച്ചത് പോലെയാണ് സിനിമയില്‍ പുതുതലമുറയിലെ നടി അനശ്വരയുടെ പ്രകടനം കാണുമ്പോള്‍ തോന്നുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പേളിമാണി ഷോയിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. സുരേഷ് ഗോപിയുമായുള്ള ചോദ്യോത്തരവേളയില്‍ ഈ തലമുറയിലെ ഒരു നടിയേയോ നടനേയോ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സുരേഷ് ഗോപി ഉടനെ തന്നെ അനശ്വര എന്നു പറഞ്ഞു.
ഒരു കാലത്ത് ഞാന്‍ ഉര്‍വശിയെ കണ്ട് അതിശയിച്ചത് പോലെയാണ് ഇപ്പോള്‍ അനശ്വരയുടെ അഭിനയം കാണുമ്പോള്‍ തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉര്‍വശിയെ കണ്ട് അതിശയിച്ചത് പോലെ, ഇങ്ങനെയൊക്കെ പറ്റുമോ എന്ന് വിചാരിച്ചതുപോലെ ഇപ്പോള്‍ റീല്‍സിലെ അനശ്വരയുടെ ചില പെര്‍ഫോമന്‍സുകള്‍ കണ്ടു. മൈ ഗോഡ്, ഈ ജനറേഷനില്‍ ഇങ്ങനെ റിയല്‍, എന്ത് ചെയ്താലും നമുക്ക് ഓക്കെ എന്ന് പറയുന്ന ഒരവസ്ഥ. കണ്ണീര് തുടച്ചും മൂക്ക് പിഴിഞ്ഞും എന്തൊക്കേയോ ചെയ്യുന്നുണ്ട്. അതെല്ലാം ഓക്കെയാണ്, സുരേഷ് ഗോപി പറഞ്ഞു.