മകൾ ഗ്രാജുവേഷൻ നേടിയതിന്റെ അഭിമാനം പങ്കുവച്ച് സൂര്യയും ജ്യോതികയും

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സുര്യയും ജ്യോതികയും. ഇരുവരും പലപ്പോഴും തങ്ങളുടെ വ്യക്തിജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ്.

ഇപ്പോഴിതാ തങ്ങളുടെ മകൾ ദിയ ഗ്രാജുവേഷൻ നേടിയതിന്റെ സന്തോഷം ആഘോഷിക്കുകയാണ് സൂര്യയും ജ്യോതികയും. മുംബൈയിലെ അസെൻഡ് ഇന്റർനാഷണൽ സ്‌കൂളിൽ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ദിയയുടെ ഹൈസ്‌കൂൾ ഗ്രാജുവേഷൻ ചടങ്ങിൽ പനിന്നും പങ്കുവച്ച ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്.

ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചു. ഗ്രാജുവേഷൻ ഗൗണും തൊപ്പിയും അണിഞ്ഞു നിൽക്കുന്ന ദിയയുടെ ചിത്രങ്ങൾ നിരവധി ആരാധകരെ ആകർഷിച്ചു.

മിക്കവാറും തങ്ങളുടെ മക്കളെ പൊതു വേദികളിൽ അപൂർവമായി മാത്രം കാണിക്കുന്നവരാണ് സൂര്യയും ജ്യോതികയും. മാതാപിതാക്കളെപ്പോലെ ദിയയും അഭിനയത്തിലേക്ക് ചുവട് വയ്ക്കുമോ എന്ന കൗതുകത്തിലാണ് ആരാധകർ.

Related Articles
Next Story