സൂര്യ അസൽ വില്ലനാണ്!, റോളക്സ് അത്ഭുതമേയല്ലെന്ന് കാർത്തി

ലോകേഷ് കനകരാജിന്റെ 'വിക്രമി'ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് നടൻ സൂര്യ അവതരിപ്പിച്ച റോളക്സ്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ അഞ്ചു മിനിറ്റിൽ ആരാധകരെ കൈയിലെടുത്ത സൂര്യയുടെ എൻട്രിയ്ക്ക് പ്രേക്ഷക പ്രശംസ ഏറെയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ സൂര്യയുടെ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടനും സൂര്യയുടെ സഹോദരനുമായ കാർത്തി. 'നിങ്ങളാണ് ഈ മുഖം കാണാത്തത്. ഞാൻ ചെറുപ്പം മുതൽക്കേ കാണുന്ന വില്ലത്തരമാണ് സൂര്യയുടേത്. വിക്രമിലെ റോളക്സ് എന്ന വേഷം ചെയ്യുന്നത് സൂര്യ എന്നോട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിന്റെ ലീക്കായ സീനോ ഫൂട്ടേജുകളോ ഒന്നും കണ്ടിരുന്നില്ല.

സ്ക്രീനിൽ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയി. മ്യൂസിക്കിനൊപ്പമുള്ള ആ വരവും പിന്നെ ആ സ്പീക്കർ തൂക്കി നടന്നുവരുന്ന ഷോട്ടുകളൊക്കെ ഭയങ്കരമായിരുന്നു. നിങ്ങളെല്ലാവരുമാണ് അദ്ദേഹത്തിന്റെ ആ വശം ഇതുവരെ കാണാത്തത്. ഞാൻ ചെറുപ്പം മുതൽ ഇത് കാണാൻ തുടങ്ങിയതാണ്. അവൻ അത്രയും വലിയ 'വില്ലൻ' ആണെന്നുള്ളത് എനിക്ക് മാത്രമേ അറിയൂ. അതുകൊണ്ട് അതെനിക്ക് ആശ്ചര്യം ഉണ്ടാക്കിയില്ല'. കാർത്തി പറഞ്ഞത്.

Related Articles
Next Story