ആർ ജെ ബാലാജി ചിത്രം സൂര്യ 45ല്‍ സ്വാസികയും
ഈ വര്‍ഷം പുറത്തിറങ്ങിയ ലബ്ബര്‍ പന്തായിരുന്നു സ്വാസിക അവസാനമായി തമിഴില്‍ അഭിനയിച്ച ചിത്രം.

ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന നടന്‍ സൂര്യയുടെ 45ാമത് ചിത്രത്തില്‍ മലയാളി താരം സ്വാസികയും. ഒരു കാരക്റ്റര്‍ റോളിലാണ് താരം എത്തുക. ഈ വര്‍ഷം പുറത്തിറങ്ങിയ ലബ്ബര്‍ പന്തായിരുന്നു സ്വാസിക അവസാനമായി തമിഴില്‍ അഭിനയിച്ച ചിത്രം. ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു റോളാണ് സൂര്യ 45ലേതെന്നാണ് വിവരം. സിനിമയുടെ പൂജ നേരത്തെ നടന്നിരുന്നു.
സൂര്യയുടെ നായികയായി തൃഷ എന്നുമെന്നാണ് കോളിവുഡില്‍ നിന്നുള്ള വിവരം. സിനിമയുടെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും. ചിത്രം നിര്‍മിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്സാണ്. ജോക്കര്‍, അരുവി, തീരന്‍ അധികാരം ഒന്‍ട്ര്, കൈതി സുല്‍ത്താന്‍, ഓകെ ഓകാ ജീവിതം, ഹര്‍സാന തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച പ്രൊഡക്ഷന്‍ ഹൗസാണ് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ്. ഇവരുടെ ഏറ്റവും വലിയ ചിത്രമാണ് സൂര്യ 45.
ആര്‍.ജെ. ബാലാജിയുടേതാണ് തിരക്കഥയും. എ ആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സില്ലിന് ഒരു കാതല്‍, ആയുധ എഴുത്ത്, 24 തുടങ്ങിയ ചിത്രങ്ങളില്‍ സൂര്യയും റഹ്‌മാനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ വലിയ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ നിരവധി വമ്പന്‍ താരങ്ങളെ അണിനിരത്താനാണ് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ഒരുങ്ങുന്നത്. മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയും ചിത്രത്തില്‍ പ്രതീക്ഷിക്കാമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. 2025 ന്റെ രണ്ടാം പകുതിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.