മലയാളിയുടെ തമിഴ് ചിത്രം; പിറന്തനാള്‍ വാഴ്ത്തുക്കള്‍ ഇന്ത്യന്‍ പനോരമയിലേക്ക്
Tamil Film Piranthanaal Vazhthukal Selected for Indian Panorama section

തമിഴ് ചിത്രം പിറന്തനാള്‍ വാഴ്ത്തുക്കള്‍ 56-മത് ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു. ദേശീയ അവാര്‍ഡ് ജേതാവ് അപ്പുക്കുട്ടിയാണ് നായകന്‍. ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ രാജുചന്ദ്രയാണ്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ഐ ആം എ ഫാദര്‍ എന്ന സിനിമയ്ക്ക് ശേഷം രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പൂര്‍ണമായും തമിഴ് ഗ്രാമീണ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പിറന്തനാള്‍ വാഴ്ത്തുകള്‍, കോമഡിയും സസ്‌പെന്‍സും നിറഞ്ഞ കുടുംബചിത്രമാണ്. പ്ലാന്‍ 3 സ്റുഡിയോസിന്റെ ബാനറില്‍ റോജി മാത്യു, രാജു ചന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
മലയാളിയായ ഐശ്വര്യ അനില്‍ ആണ് നായിക. ശ്രീജ രവിയും ഏറെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റോജി മാത്യു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.മറ്റ് അഭിനേതാക്കള്‍ സന്തോഷ് തരുണ്‍, രാഗെന്ത്, മിമിക്രി ബാബു, വിനു അച്യുതന്‍, അമിത് മാധവന്‍, വിഷ്ണു, ഇമ്പറസ്, ഭക്തവത്സലന്‍, സുല്‍ഫിയാ മജീദ്, ഈശ്വരി, വീരമ്മാള്‍ എന്നിവരാണ്.
സഹനിര്‍മ്മാണം: മാത്തന്‍സ് ഗ്രൂപ്പ്, എഡിറ്റര്‍: താഹിര്‍ ഹംസ, സഹസംവിധാനം : ബിനു ബാലന്‍, ലിറിക്‌സ്: റുക്‌സീന മുസ്തഫ, ഇമ്പരസ്, സംഗീതം: ജികെവി, നവനീത്, പശ്ചാത്തല സംഗീതം: ജികെവി, ആര്‍ട്ട്: വിനോദ്കുമാര്‍, മേക്കപ്പ്: പിയുഷ് പുരുഷു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശശികുമാര്‍, വസ്ത്രം: സുല്‍ഫിയ മജീദ്, ഭക്തവത്സലന്‍, സ്റ്റുഡിയോ: പ്ലാന്‍3സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റില്‍സ്: ലാലു ദാസ്, ഡിസൈന്‍: പ്ലാന്‍ 3. പിആര്‍ഒ അയ്മനം സാജന്‍.
നവംബര്‍ 20 മുതല്‍ 28 വരെ ആണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള. നവംബര്‍ 2-ന് പിറന്തനാല്‍ വാഴ്ത്തുക്കള്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും
