തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്ക‌ാരം: ദുൽഖർസൽമാന് പ്രേത്യേക ജൂറി പരാമർശം

തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്ക‌ാരത്തിൽ പ്രേത്യേക ജൂറി പരാമർശം നേടി ദുൽഖർ സൽമാൻ.ലക്കി ഭാസ്കറിലെ അഭിനയത്തിനാണ് ദുൽഖർ സൽമാന് പ്രേത്യേക ജൂറി പരാമർശം ലഭിച്ചത്.35 ചിന്ന കഥ കാതു എന്ന ചിത്രത്തിലൂടെ നിവേദ തോമസ് മികച്ച നടിക്കുള്ള പുരസ്ക‌ാരം സ്വന്തമാക്കി.

പുഷ്‌പ 2വിലെ അഭിനയത്തിന്റെ അടിസ്ഥാനത്തിൽ അല്ലു അർജുൻ ആണ് മികച്ച നടനായി അംഗീകാരം നേടി. "കൽക്കി 2898 എഡി'യാണ് മികച്ച സിനിമ. നാഗ് അശ്വിൻ ആണ് മികച്ച സംവിധായകൻ.

ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്‌ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. ജൂറി ചെയർപേഴ്സനായ നടിജയസുധയാണ് അവാർഡ് പ്രഖ്യാപിച്ചത്. ...

2024ൽ റിലീസ് ചെയ്‌ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്പെഷൽ ജൂറി അവാർഡ് ദുൽഖർ നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്കാരങ്ങളാണ് ലക്കി ഭാസ്ക‌റിനെ തേടിയെത്തിയത്.

Related Articles
Next Story