ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേയ്‌ക്ക് തെലുങ്ക് താരം നാഗ് ചൈതന്യയും?

നാഗ ചൈതന്യ തൻ്റെ പുതിയ ചിത്രമായ തണ്ടേലിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. സായി പല്ലവി നായികയായ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ്. അല്ലു അരവിന്ദാണ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചന്ദു മൊണ്ടേറ്റിയാണ്. ലവ് സ്റ്റോറി എന്ന 2021ൽ റിലീസായ പ്രണയ ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടെയാണ് താണ്ടേൽ.
എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം സംവിധയകാൻ ലോകേഷ് കനകരാജുമായി നാഗ് ചൈതന്യ ഒരു ചിത്രത്തിൽ സഹകരിക്കും എന്നാണ്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിലേയ്‌ക്ക് (എൽസിയു) അടുത്ത പ്രവേശനത്തിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് നടനോട് ചോദിച്ചപ്പോൾ, ചിരിച്ചുകൊണ്ട് "തീർച്ചയായും, എന്നെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു."എന്ന മറുപടിയാണ് താരം നൽകിയത്. ഇതോടു കൂടെ താരവും ലോകേഷ് ചിത്രത്തിൽ ഉണ്ടാകുമെന്നുള്ള അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കൈതി, വിക്രം, റോളക്സ്, ലിയോ എന്നിവ ആണ് എൽ സി യുവിൽ ഇതുവരെ എത്തിയ ചിത്രങ്ങൾ.
ശ്രീകാകുളം മേഖലയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ പശ്ചാത്തലത്തിലാണ് തണ്ടെല് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. പതിവ് മത്സ്യബന്ധന യാത്രയ്ക്കിടെ പാകിസ്ഥാൻ കടലിലേക്ക് അബദ്ധത്തിൽ ഒഴുകിയെത്തുന്ന മത്സ്യത്തൊഴിലാളിക്ക് സംഭവിക്കുന്ന ദുരന്തങ്ങൾ വിവരിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. തുടർന്നുള്ളത് തൻ്റെ മാതൃരാജ്യത്തിലേക്കും തൻ്റെ പ്രിയപ്പെട്ടവരിലേക്കും മടങ്ങാനുള്ള പ്രതികാരത്തിൻ്റെയും അഭിനിവേശത്തിൻ്റെയും അന്വേഷണമാണ്. തീയറ്ററുകളിൽ മികച്ച കാഴ്ചാനുഭവം പ്രതീക്ഷിക്കുന്ന ആരാധകരിൽ നിന്ന് ട്രെയിലറിന് നല്ല പ്രതികരണം ലഭിച്ചു കഴിഞ്ഞു.