തേരേ ഇഷ്‌ക് മേ : ധനുഷിന്റെ നായികയായി കൃതി സനോൺ

ധനുഷ് നായകനായി എത്തുന്ന ബോളിവുഡ് ചിത്രമാണ് തേരേ ഇഷ്‌ക് മേ. ധനുഷ് നായകനായ രാഞ്ജനയുടെ അതെ ടീം ആയിരിക്കും ഈ ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിലെ നായിക ആയി ആരെത്തുമെന്നുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. ഇതിനിടയിൽ കൃതി സനോണിനെ നായികയാക്കിയെന്ന് പറഞ്ഞിരുന്നെങ്കിലും സ്ഥിരീകരണം ഉണ്ടായില്ല. എന്നാൽ ഇന്നലെ, നിർമ്മാതാക്കൾ പുറത്തുവിട്ട ടീസറിൽ കൃതി സനോൺ നായികയായി എത്തുമെന്ന് സ്ഥിതീകരിച്ചിരിക്കുകയാണ്.ചിത്രം 2025 നവംബറിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

പുതുതായി പുറത്തിറങ്ങിയ പ്രൊമോയിൽ കൃതി സനോണിൻ്റെ കഥാപാത്രത്തിൻ്റെ ആഴവും തീവ്രതയും സങ്കീർണ്ണതയും ഉൾക്കൊണ്ട് നിഗൂഢമായ കാണിക്കുന്നു. കയ്യിൽ പെട്രോൾ നിറച്ച ക്യാനുമായി റോഡിലേക്കിറങ്ങി അത് തലയിൽ ഒഴിച്ച് കത്തിക്കാൻ തയ്യാറായി നിൽക്കുന്ന കൃതിയെ ആണ് ടീസറിൽ കാണുന്നത്. ധനുഷിൻ്റെ ഹൃദയസ്പർശിയായ ഫസ്റ്റ് ലുക്ക് പോലെ, ഈ ടീസറും ചിത്രത്തിനായുള്ള കാത്തിരിപ്പും ഉയർത്തുന്നു.

2013ൽ ധനുഷ് നായകനായ ആദ്യ ഹിന്ദി ചിത്രമാണ് രാഞ്ജന. സോനം കപൂർ ആയിരുന്നു ചിത്രത്തിലെ നായിക. നഷ്ട പ്രണയത്തിന്റെ ത്രീവ്രമായ കഥ പറഞ്ഞ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് എ ആർ റഹ്മാൻ ആയിരുന്നു. ആനന്ദ് എൽ അരി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സീക്വൽ ആണോ തേരേ ഇഷ്‌ക് മേ എന്ന സംശയങ്ങളും ഇതിനിടയിൽ നിലനിക്കുന്നുണ്ട്.

Related Articles
Next Story