എയർപോട്ടിൽ ആരാധകനു നേരെ തോക്കു ചൂണ്ടി വിജയിയുടെ ബോഡി ഗാർഡ്

തമിഴ് നടൻ വിജയിയെ സമീപിക്കാൻ ശ്രമിച്ച ആരാധകനു നേരെ തോക്കുചൂണ്ടി താരത്തിൻറ്‍റെ ബോഡി ഗാർഡ്. ജാനനായകൻ എന്ന പുതിയ ചിത്രത്തിന്റെ കോഡൈക്കനാൽ ഷെഡ്യൂൾ പൂര്‍ത്തിയാക്കിയ ശേഷം മദുരൈ എയർപോർട്ടിൽ എത്തിയപ്പോഴാണ് സംഭവം. എയർപോർട്ടിലെത്തിയ ആരാധകരുടെ തിരക്ക് നിയന്ത്രണാധീതമാവുകയായിരുന്നു. താരത്തിന്റെ അടുത്തേക്ക് കടക്കാൻ ശ്രമിച്ച ഒരു മുതിർന്ന ആരാധകനെ തടയുന്നതിനിടെ, വിജയിയുടെ സ്വകാര്യ ബോഡി ഗാർഡിൽ ഒരാൾ തോക്ക് പുറത്തെടുക്കുകയും ആരാധകനെതിരെ ചൂണ്ടുകയുമായിരുന്നു. ഈ ദൃശ്യം ക്യാമറയിൽ പതിഞ്ഞതോടെ വീഡിയോ ഇന്റർനെറ്റിൽ വൈറലായി.
വീഡിയോയിൽ, ഒരു വയോധികൻ വിജയിക്കടുത്തേക്ക് ഓടിഎത്തുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടയുന്നതും കാണാം. അദ്ദേഹം പിന്നോട്ടു പോകാൻ വിസമ്മതിച്ചതോടെ, ഗാർഡ് അദ്ദേഹത്തിന് നേർക്ക് തോക്ക് ചൂണ്ടുകയായിരുന്നു.സംഭവം നടന്നത് താരത്തിന് പിറകിലായതുകൊണ്ട് തന്നെ ആ തിരക്കിനിടയിൽ താരം ഇത് ശ്രദ്ധിച്ചിരുന്നില്ല. താരം തിരക്കിൽ നിന്നും വകഞ്ഞുമാറി തന്റെ വാഹനത്തിൽ കയറുകയായിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായതോടെ, ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രതിഷേധമാണുയർന്നത്. ചിലർ ഗാർഡിന്റെ നടപടിക്ക് പിന്തുണ നൽകിയപ്പോഴും, മറ്റുള്ളവർ അത് തെറ്റായിപ്പോയി എന്നാണ് വിമർശിക്കുന്നത്. സംഭവം വിമാനത്താവളത്തിലെ സുരക്ഷാനിയമങ്ങൾക്കൊപ്പം താരങ്ങളുടെ സുരക്ഷയ്ക്കുള്ള പരിധികളെക്കുറിച്ചും വലിയ ചർച്ച ആയിരിക്കുകയാണ്. അതോറിറ്റീസ് ഇടപെടുമോ എന്നതും ഇപ്പോൾ ചര്‍ച്ചാവിഷയമാണ്.