'ഇരുണ്ടതായിതീരേണ്ട ദിനങ്ങളിൽ പിന്തുണച്ചു കൂടെ നിന്നവർക്ക് നന്ദി': അഹാന കൃഷ്ണ

'എല്ലാ പ്രശ്‌നങ്ങൾക്കുമിടയിൽ, നിങ്ങളോട് നന്ദി പറയാൻ ഞാൻ ഒരുനിമിഷം കടമെടുക്കുന്നു. സ്വാഭാവികമായും കഴിഞ്ഞ മൂന്നുനാലുദിവസങ്ങൾ എൻ്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ടദിനങ്ങളായി തോന്നാം. എന്നാൽ, നിങ്ങൾ എല്ലാവരും എന്നോടും എന്റെ കുടുംബത്തോടും കാണിച്ച ഉപാധികളില്ലാത്തതും പക്ഷപാതമില്ലാത്തതുമായ സ്നേഹം കാരണം ഞങ്ങൾക്ക് ആ ഇരുട്ട് അനുഭവപ്പെട്ടില്ല. ഞങ്ങൾക്ക് സുരക്ഷിതത്വവും സ്നേഹവും സംരക്ഷണവും അനുഭവപ്പെടുന്നത്ര തെളിച്ചമുള്ളതായിരുന്നു നിങ്ങളുടെ സ്നേഹം. മനുഷ്യത്വത്തിലും വൈകാരികതയിലും സത്യത്തിന്റെ അപാരമായ ശക്തിയിലും ഞങ്ങളുടെ വിശ്വാസം നിലനിർത്തിയതിന് കേരളത്തിന് നന്ദി', അഹാന കുറിച്ചു.
'കേസിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ നിയമപരമായി മുന്നോട്ടുപോകുന്നു. നമ്മുടെ നിയമവ്യവസ്ഥയിലും നീതി നടപ്പാക്കപ്പെടുമെന്ന വസ്‌തുതയിലും ഞങ്ങൾക്ക് പൂർണ്ണവിശ്വാസമുണ്ട്. ഒരിക്കൽ കൂടി നിങ്ങളെല്ലാവർക്കും നന്ദി', അവർ കൂട്ടിച്ചേർത്തു.