പോൺ ചലച്ചിത്രതാരം ജെസ്സി ജെയ്നിന്റെ മരണ കാരണം പുറത്തുവന്നു

2024 ജനുവരി 24-ന് ഒക്‌ലഹോമയിലെ കാമുകൻ്റെ വീട്ടിൽ 43-കാരിയായ പോൺ ചലച്ചിത്രതാരം ജെസ്സി ജെയ്നിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം അമിതമായ മയക്കുമരുന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഫെൻ്റനൈലിൻ്റെയും കൊക്കെയ്ൻ്റെയും വിഷാംശം അമിതമായി ഉള്ളിൽച്ചെന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അതേ സമയം മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കാമുകൻ്റെ തൊഴിലുടമയുടെ അഭ്യർഥനയെ തുടർന്നാണ് പൊലീസ് വീട് പരിശോധിച്ചത്. ഒക്‌ലഹോമ മെഡിക്കൽ എക്‌സാമിനർ ഓഫീസറാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.



100-ലധികം ചിത്രങ്ങളിൽ അഭിനയിച്ച ജെസ്സി ജെയിൻ പോൺ മേഖലയിലെ പ്രമുഖ നടിമാരിൽ ഒരാളുകൂടെ ആണ്. നിരവധി അവാർഡുകളും നോമിനേഷനുകളും ജെസ്സി ജെയിനെ തേടി എത്തിയിട്ടുണ്. 2002-ലാണ് ജെസ്സി തന്റെ കരിയർ ആരംഭിക്കുന്നത്. ഡിജിറ്റൽ പ്ലേഗ്രൗണ്ട് സ്റ്റുഡിയോയുമായി കരാർ ഒപ്പിട്ടത്തിനു ശേഷം 2014 വരെ അവിടെ തുടർന്നു. പിന്നീട് ജൂൾസ് ജോർദാൻ വീഡിയോയുമായി കരാറിലേർപ്പെട്ടു. എന്നാൽ അതേ സമയം 2017-ൽ രം​ഗത്തുനിന്ന് പിൻവാങ്ങി. ബേവാച്ച്: ഹവായിയൻ വെഡ്ഡിംഗ്, പൈറേറ്റ്സ് II: സ്റ്റാഗ്നെറ്റിസ് റിവഞ്ച്, സ്റ്റാർസ്‌കി ആൻഡ് ഹച്ച്, ഫാമിലി ബിസിനസ്, എൻട്യൂറേജ്, നൈറ്റ് കോൾസ്, ദി ബാഡ് ഗേൾസ് ക്ലബ് എന്നിവയുൾപ്പെടെ മുഖ്യധാരാ ടിവി ഷോകളിലും സിനിമകളിലും ഇവർ അഭിനയിച്ചു.

Athul
Athul  
Related Articles
Next Story