കുഞ്ചാക്കോ ബോബന്‍,രതീഷ് പൊതുവാള്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രം ' ഒരു ദുരൂഹ സാഹചര്യത്തില്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
കുഞ്ചാക്കോ ബോബന്‍,രതീഷ് പൊതുവാള്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രം ' ഒരു ദുരൂഹ സാഹചര്യത്തില്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ആകാംക്ഷ ഉണര്‍ത്തുന്ന പോസ്റ്റര്‍.... താരങ്ങളുടെ വ്യത്യസ്തമായ ലുക്ക്... 'ഒരു ദുരൂഹ സാഹചര്യത്തില്‍' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇങ്ങനെയാണ്.'എന്നാ താന്‍ കേസ് കൊട് 'എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബന്‍- രതീഷ് പൊതുവാള്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമായ 'ഒരു ദുരൂഹ സാഹചര്യത്തില്‍ ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.മാജിക് ഫ്രെയിംസും ഉദയപിക്‌ചേഴ്‌സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പന്‍മാരായ പ്രൊഡക്ഷന്‍ കമ്പനികളുടെ ഒരുമിക്കല്‍ കൂടിയാണിത്. ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്.
കുഞ്ചക്കോ ബോബനൊപ്പം, ദിലീഷ് പോത്തന്‍,സജിന്‍ ഗോപു,ചിദംബരം,സുധീഷ്,ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്,ഷാഹി കബീര്‍,കുഞ്ഞികൃഷ്ണന്‍ മാഷ്,ശരണ്യ രാമചന്ദ്രന്‍,പൂജ മോഹന്‍രാജ് എന്നിവര്‍ക്കൊപ്പം സംവിധായകന്‍ രതീഷ് പൊതുവാളിന്റെ ഭാര്യ ദിവ്യ രതീഷ് പൊതുവാളും പ്രധാന വേഷം ചെയ്യുന്നു.
ചിത്രത്തിന്റെ കൊ പ്രൊഡ്യുസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍.പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍.ക്യാമറ അര്‍ജുന്‍ സേതു. എഡിറ്റര്‍ മനോജ് കണ്ണോത്ത്. സംഗീതം ഡോണ്‍ വിന്‍സന്റ്. ആര്‍ട്ട് ഇന്ദുലാല്‍ കാവീദ് . സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍. സൗണ്ട് മിക്‌സിങ് വിപിന്‍ നായര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. മേക്കപ്പ് റോണെക്‌സ് സേവ്യര്‍. കോസ്റ്റ്യൂം മെല്‍വി ജെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വര്‍.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജിത്ത് വേലായുധന്‍. സ്റ്റണ്ട് സ് വിക്കി നന്ദഗോപാല്‍. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു. പി ആര്‍ ഓ - മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി.മാര്‍ക്കറ്റിംഗ് ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്.ഡിജിറ്റല്‍ പ്രൊമോഷന്‍സ് മാര്‍ട്ടിന്‍ ജോര്‍ജ്. അഡ്വര്‍ടൈസിംഗ് ബ്രിങ് ഫോര്‍ത്ത്.
ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ് .വിതരണം മാജിക് ഫ്രെയിംസ് റിലീസ്. വയനാട് തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.