'കളി മാറാൻ പോകുന്നു', ഷങ്കര്‍ ചിത്രത്തിന്റെ സുപ്രധാന അപ്ഡേറ്റ് വന്നു

ഷങ്കര്‍ സംവിധാനം ചെയ്ത് രാം ചരണ്‍ നായകനായി എത്തുന്ന ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍. ഇപ്പഴിതാ ചത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം രാം ചരണ്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്ത മാക്കിയിരിക്കുകയാണ്. രണ്ട് ചിത്രങ്ങളുടെ കൊളാഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് താരം പുതിയ അപ്ഡേറ്റ് നല്‍കിയത്.

പോസ്റ്റില്‍ രാം ചരൺ ഹെലികോപ്റ്ററിൽ കയറുന്ന രണ്ട് ഫോട്ടോകളാണ് ചേര്‍ത്തിരിക്കുന്നത് “കളി മാറാൻ പോകുന്നു, ഷൂട്ടിംഗ് അവസാനിപ്പിച്ചിരിക്കുന്നു.” എന്നാണ് സംവിധായകന്‍ ഷങ്കറിനെയും നിര്‍മ്മാതാക്കളെയും ടാഗ് ചെയ്ത പോസ്റ്റിന്‍റെ ക്യാപ്ഷന്‍.

കിയാര അദ്വാനിയാണ് ഗെയിം ചെയ്ഞ്ചര്‍ സിനിമയില്‍ നായികയായി എത്തുന്നത്. 2019ൽ പുറത്തിറങ്ങിയ വിനയ വിധേയ രാമ എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനം ഒന്നിച്ചത്.

2021 ഫെബ്രുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍. ചിത്രം വൈകുന്നതില്‍ പ്രതിഷേധിച്ച് രാം ചരണ്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പലകുറി ക്യാംപെയ്നുകള്‍ നടത്തിയിരുന്നു. ഷങ്കര്‍, രാജൗലി, സന്ദീപ് റെഡ്ഡി വാംഗ തുടങ്ങിയ സംവിധായകര്‍ പെര്‍ഫെക്ഷണിസ്റ്റുകള്‍ ആണെന്നും ചിത്രീകരണത്തിന് അവര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്നും നിമ്മാതാവ് ദില്‍ രാജു പറഞ്ഞിരുന്നു. അതേസമയം വൈകിയാലും ഷങ്കര്‍ തങ്ങളെ നിരാശരാക്കില്ലെന്ന പ്രതീക്ഷയിലാണ് രാം ചരണ്‍ ആരാധകര്‍.

Athul
Athul  

Related Articles

Next Story