സിനിമയുടെ ഉള്ളടക്കം പുറത്തു വിടരുതെന്ന് 'കൽക്കി' സിനിമയുടെ നിർമ്മാതാക്കൾ

കാത്തിരിപ്പിനൊടുവിൽ നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസിനെ നായകനാക്കി വന്ന കൽക്കി 2898 എഡി റിലീസ് ആയിരിക്കുകയാണ്. ആദ്യ പ്രദര്‍ശനത്തിനെത്തിനു ശേഷം എങ്ങും മികച്ച അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍.

സാമൂഹ്യ മാധ്യമത്തിലൂടെയാണ് നിര്‍മാതാക്കള്‍ അഭ്യര്‍ഥനയുമായി രംഗത്ത് എത്തിയത്. ചിത്രത്തിൽ നിരവധി കാമിയോ റോളുകൾ ഉണ്ട്. അതിലുപരി ചിത്രത്തിന്റെ കഥയും പുതുമ നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ സ്പോയ്ലർ പറയരുതെന്നാണ് നിർമ്മാതാക്കളുടെ ഭാഗത്തു നിന്നുള്ള അഭ്യർത്ഥന. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം പുറത്തു വിടരുതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതേ സമയം ചിത്രത്തിന്റെ പ്രീറിലീസ് സെയിൽ വഴി നൂറു കോടി ചിത്രം കളക്ട് ചെയ്തിരുന്നു. റിലീസിന് ശേഷം മികച്ച പ്രേക്ഷക പ്രതികരണവും ലഭിക്കുന്നുണ്ട്. തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയായി വരുന്നത്. പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും പ്രേക്ഷകരെ ആവേശത്തിലാക്കുന്നു.

Athul
Athul  

Related Articles

Next Story