എട്ടിന്‍ പണിയായി 'കോലാഹല'ത്തിലെ പുതിയ ഗാനം

എട്ടിന്‍ പണിയായി 'കോലാഹല'ത്തിലെ പുതിയ ഗാനം

സംവിധായകന്‍ ലാല്‍ജോസ് ആദ്യമായി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം കോലാഹലത്തിലെ 'എട്ടിന്‍ പണി' എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. മനോഹരമായ വരികളും അത്ര തന്നെ മികവുറ്റ വിഷ്വല്‍സും കൂടെ ചേര്‍ന്നപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചിരിക്കുന്നത് മനോഹരമായ ഗാനമാണ്. വിഷ്ണു ശിവശങ്കര്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയത് ഗണേഷ് മലയത്ത് ആണ്. സംഗീത സംവിധായകനൊപ്പം, പ്രണവ് സി.പിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ചിത്രം തീര്‍ത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. ഫൈന്‍ ഫിലിംസ്, പുത്തന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സന്തോഷ് പുത്തന്‍, രാജേഷ് നായര്‍, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ വിശാല്‍ വിശ്വനാഥിന്റേതാണ്. ചിത്രം ജൂലായ് 11ന് തീയേറ്റര്‍ റിലീസ് ആയി എത്തും.



ഷിഹാബ് ഓങ്ങല്ലൂര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തില്‍ സന്തോഷ് പുത്തന്‍, കുമാര്‍ സുനില്‍, അച്യുതാനന്ദന്‍, സ്വാതി മോഹനന്‍, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷന്‍, രാജേഷ് നായര്‍, സത്യന്‍ ചവറ, വിഷ്ണു ബാലകൃഷ്ണന്‍, രാജീവ് പിള്ളത്ത് തുടങ്ങി ഒരുകൂട്ടം താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എഡിറ്റര്‍: ഷബീര്‍ പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ലിജു നടേരി, ആര്‍ട്ട്: സുജിത് വയനാട്, സൗണ്ട് ഡിസൈന്‍: ഹരിരാഗ് എം വാരിയര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിശാല്‍ വിശ്വനാഥന്‍, മ്യൂസിക് മിക്‌സ്: കിഷന്‍ ശ്രീബാല്‍, കളറിസ്റ്റ്: ടിറ്റോ ഫ്രാന്‍സിസ്, മേക്കപ്പ്: ശ്രീജിത്ത് എന്‍ സുനില്‍, ലിറിക്‌സ്: ഗണേഷ് മലയത്ത്, ഫത്തഹു റഹ്മാന്‍, വി.എഫ്.എക്‌സ്: ഫ്രെയിം ഫാക്ടറി, ഡിസൈന്‍സ്: കഥ,കിഷോര്‍ ബാബു, പി.ആര്‍.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

https://youtu.be/VH_BnFUaa_U?si=x8Nkellu5P0zMzIU

Related Articles
Next Story