ഇനി ഒരേയൊരു മെഗാസ്റ്റാർ; ടൈറ്റിൽ പകർപ്പവകാശം സ്വന്തമാക്കി ചിരഞ്ജീവി

മെഗാ സ്റ്റാർ" എന്ന പേരിൻ്റെ പകർപ്പവകാശംസ്വന്തമാക്കി നടൻ ചിരഞ്ജീവി. മറ്റാർക്കും സിനിമകളിലോ മറ്റ് പൊതുപരിപാടികളിലോ ഇനി ഈ ടൈറ്റിൽ ഉപയോഗിക്കാൻ ഇനി കഴിയില്ല. മറ്റാരെങ്കിലും ഈ ടൈറ്റിൽ ഉപയോഗിച്ചാൽ റിപ്പോർട്ട് ചെയ്യുകയും അതിനെതിരെ നടപടിയെടുക്കുകയും ചെയ്യും എന്നാണ് റിപോർട്ടുകൾ.

ചിരഞ്ജീവി ഇന്ത്യൻ സിനിമയുടെ "മെഗാസ്റ്റാർ" എന്നാണ് പരക്കെ അറിയപ്പെടുന്നത്. "സുപ്രീം ഹീറോ" എന്നായിരുന്നു അദ്ദേഹത്തിന് ആദ്യം നൽകിയിരുന്ന പട്ടം. എന്നാൽ 1988-ൽ പുറത്തിറങ്ങിയ മരണമൃദംഗം എന്ന ചിത്രത്തിന് ശേഷം അത് "മെഗാസ്റ്റാർ" എന്നാക്കി മാറ്റി. പിന്നീട് അങ്ങോട്ട് മെഗാസ്റ്റാർ എന്ന പേര് ചിരഞ്ജീവിയുടെ പേരിൻ്റെ പര്യായമായി മാറി.

തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലായി 150-ലധികം ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ചിരഞ്ജീവി തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരമാണ്. തെലുങ്കു സിനിമ ഇൻഡസ്ട്രയിലെ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങൾ ഉള്ള താരം കൂടിയാണ് അദ്ദേഹം. 2006-ൽ പദ്മ ഭൂഷണും 2024-ൽ പദ്മ വിഭൂഷനും ചിരഞ്ജീവിക്ക് ലഭിച്ചിട്ടുണ്ട്.

Related Articles
Next Story