റോജയിലെ വില്ലേജ് പോർഷൻ്റെ സ്ക്രിപ്റ്റ് ചെയ്തത് സുഹാസിനിയാണ്:- മണിരത്നം

നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത പഴയ കാല നായികയാണ് സുഹാസിനി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകരിൽ ഒരാളായ മണിരത്നത്തിന്റെ ജീവിതപങ്കാളി കൂടിയാണ് സുഹാസിനി. പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് ചിത്രങ്ങളിൽ പലതും മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയവ ആയിരിക്കും.

ഇപ്പോഴിതാ തന്റെ സിനിമാ പ്രവർത്തനത്തിൽ തന്റെ ജീവിത പങ്കാളിയായ സുഹാസിനി ചെലുത്തുന്ന സ്വാധീനത്തെപറ്റി തുറന്ന് പാർയുകയാണ് മണിരത്നം.തന്റെ എല്ലാ സിനിമകളുടെയും ആദ്യ ക്രിട്ടിക് സുഹാസിനിയാണെന്ന് അദ്ദേഹം പറഞ്ഞു. നല്ലതാണെങ്കിൽ നല്ലത് പറയുമെന്നും എന്തെങ്കിലും മാറ്റം വേണമെങ്കിൽ അത് നിർദേശിക്കുമെന്നും മണിരത്നം കൂട്ടിച്ചേർത്തു.

അരവിന്ദ് സ്വാമി, മധുബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്ത‌്‌ 1992ൽ പുറത്തിറങ്ങിയ ചിത്രമാണ് റോജ. എ.ആർ. റഹ്‌മാൻ ആദ്യമായി സംഗീതം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. മികച്ച സംഗീത സംവിധയകനുൾപ്പെടെ മൂന്ന് ദേശീയ അവാർഡുകൾ സ്വന്തമാക്കിയ ചിത്രം ഇന്നും ആരാധകരുടെ ഫേവറെറ്റാണ്.

ചിത്രത്തിൽ ഗ്രാമത്തിൽ നടക്കുന്ന ഭാഗങ്ങളുടെ സ്ക്രിപ്റ്റ് എഴുതിയത് തന്റെ പങ്കാളിയായ സുഹാസിനിയാണെന്നാണ് മണിരത്നം തുറന്ന് പറയുന്നത്.

റോജയിലെ വില്ലേജ് പോർഷൻ്റെ സ്ക്രിപ്റ്റ് സുഹാസിനിയാണ് എഴുതിയതെന്നും ഗ്രാമത്തെക്കുറിച്ച് വലിയ ധാരണയില്ലാത്തയാളാണ് താനെന്നും അദ്ദേഹം പറയുന്നു. റോജക്ക് മുമ്പ് താൻ ചെയ്ത സിനിമകളെല്ലാം നഗരങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് മണിരത്നം ഇക്കാര്യം പറഞ്ഞത്.

'എന്റെ എല്ലാ സിനിമകളുടെയും ആദ്യ ക്രിട്ടിക് സുഹാസിനിയാണ്. എഴുതിയത് നല്ലതാണെന്ന് എനിക്കറിയാം. എന്നാലും അവരോട് അഭിപ്രായം ചോദിക്കും. നല്ലതാണെങ്കിൽ നല്ലത് പറയും. എന്തെങ്കിലും മാറ്റം വേണമെങ്കിൽ അത് നിർദേശിക്കും. സിനിമയെക്കുറിച്ച് നല്ല അറിവുണ്ട്. റോജ സിനിമയിലെ വില്ലേജ് പോർഷന്റെ സ്ക്രിപ്റ്റ് എഴുതിയത് സുഹാസിനിയാണ്.

എനിക്ക് ഗ്രാമത്തെക്കുറിച്ച് എഴുതാൻ അത്രക്ക് കഴിവില്ല. കാരണം, റോജക്ക് മുമ്പ് ഞാൻ ചെയ്ത‌ സിനിമകളെല്ലാം തന്നെ അർബൻ ടച്ചുള്ള കഥയാണ് പറഞ്ഞത്. അതിൽ നിന്ന് പെട്ടെന്ന് ഗ്രാമത്തിലേക്ക് കഥ മാറുമ്പോൾ എങ്ങനെ ഓരോ കാര്യങ്ങൾ പ്ലെയ്‌സ് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അക്കാര്യത്തിൽ സുഹാസിനി എന്നെ ഹെൽപ് ചെയ്തു' എന്നാണ് മണിരത്നത്തിന്റെ വാക്കുകൾ.

Related Articles
Next Story