'താരെ സമീൻ പർ' രണ്ടാം ഭാഗം ഡിസംബറിൽ

സിനിമ പ്രേമികളുടെ ഇടയിൽ പ്രത്യേകം ഫാൻ ബേസ് ഉള്ള ചിത്രമാണ് താരെ സമീൻ പർ. ആമിര്‍ ഖാൻ നായകനായി എത്തിയ ചിത്രം പ്രേക്ഷകരുടെ കണ്ണും മനവും ഒരു പോലെ നിറച്ച സിനിമ കൂടെയാണ്. എന്നാൽ അതേ സിനിമയുടെ രണ്ടാം ഭാഗം ആണന്നു കരുതുന്ന ചിത്രമാണ് ആമിര്‍ ഖാൻ നായകനായി വരുന്ന സിത്താരെ സമീൻ പര്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് റിപ്പോർട്ട്.


ആര്‍ എസ് പ്രസന്നയാണ് സിത്താരെ സമീൻ പര്‍ സംവിധാനം ചെയ്യുന്നത്. താരെ സമീൻ പർ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു നിർവഹിച്ചത്. ഛായാഗ്രാഹണം സേതുവും. സിത്താരെ സമീൻ പര്‍ റിലീസിനെത്തുമ്പോൾ പ്രതീക്ഷകളും ഏറെയാണ്. എന്നാൽ അതേ സമയം ഒടുവിലായി ഇറങ്ങിയ ആമിര്‍ ഖാൻ ചിത്രം ലാല്‍ സിംഗ് ഛദ്ദ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. അദ്വൈത്, കരീന എന്നിവരൊക്കെ ആ സിനിമയ്‍ക്കായി കഠിനമായി പ്രവര്‍ത്തിച്ചെങ്കിലും പക്ഷേ അത് നല്ലതായി വന്നില്ലെന്നും മറ്റൊരു കാര്യം പഠിച്ചു എന്നുമായിരുന്നു ആമിര്‍ ഖാൻ പ്രതികരിച്ചിരുന്നു. എനിക്ക് ഒരുപാട് തെറ്റുകള്‍ ആ സിനിമയുടെ വിവിധ ഘട്ടത്തില്‍ സംഭവിച്ചു. ദൈവത്തിന് നന്ദി, ഞാൻ ഒരു സിനിമയില്‍ മാത്രമല്ലേ ആ തെറ്റുകള്‍ ചെയ്‍തിട്ടുള്ളൂ എന്നുമായിരുന്നു ആമിര്‍ ഖാൻ വ്യക്തമാക്കിയത്.

1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. ചിത്രം അന്ന് വലിയ വിജയമായിരുന്നു. ഇന്നും പല സിനിമ പ്രമികളുടേയും ഇഷ്ട്ട സിനിമയാണ് 'ഫോറസ്റ്റ് ഗംപ്'. എന്നാൽ അതേ സമയം അതിനെ ഹിന്ദിയിൽ എടുത്തു നശിപ്പിച്ചു എന്ന് പറഞ്ഞു ഒരു കൂട്ടര് രംഗത്തു വന്നിരുന്നു.

Athul
Athul  
Related Articles
Next Story