ദിയ കൃഷ്ണയ്ക്കും അശ്വിനും സർപ്രൈസ് പാർട്ടിയൊരുക്കി സഹോദരിമാർ
ദിയ കൃഷ്ണയുടെയും അശ്വിന്റെയും ബ്രൈഡൽ ഷവർ വിശേഷങ്ങൾ സോഷ്യൽമീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദിയ ആയിരുന്നു ഇൻസ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കിട്ടത്. ഇതിനകം തന്നെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധേയമായി മാറിയിട്ടുണ്ട്.
വെള്ള ഫ്രോക്കായിരുന്നു ദിയയുടെ വേഷം. ദിയയെ കാണാൻ ഡോളിനെപ്പോലെയുണ്ടെന്നായിരുന്നു കമന്റുകൾ. ന്യൂ ലോക്ക് സ്‌ക്രീൻ ലോക്ക്ഡ് എന്നായിരുന്നു ദിയയുടെ പോസ്റ്റിന് താഴെ അശ്വിൻ കമന്റ് ചെയ്തത്. ഹൻസികയും സ്‌നേഹം അറിയിച്ചെത്തിയിരുന്നു.
എല്ലാവരും ഒത്തുചേരുന്ന സന്ദർഭമാണല്ലോ കല്യാണം. പ്രിയപ്പെട്ടവരെല്ലാം കല്യാണത്തിന് വരും. അത് ശരിക്കും ആഘോഷമാക്കാനാണ് ഞങ്ങൾ തീരുമാനിച്ചിട്ടുള്ളതെന്നായിരുന്നു അഹാന കൃഷ്ണ പറഞ്ഞത്. വസ്ത്രം സെറ്റാക്കുന്നതിനെക്കുറിച്ച് പറഞ്ഞും അഹാന എത്തിയിരുന്നു. വീട്ടിൽ നിന്നും മാറി ദിയ വേറൊരു വീട്ടിലേക്ക് പോവുകയാണല്ലോ എന്ന തരത്തിലൊന്നും ചിന്തിച്ചിട്ടില്ല. ഇപ്പോഴുള്ളത് പോലെ ഇവിടെ കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടമൊക്കെ വരുമായിരിക്കും. ഇപ്പോൾ അതേക്കുറിച്ചുള്ള ചിന്തകളൊന്നുമില്ലെന്ന് അഹാനയും അമ്മയും പറഞ്ഞിരുന്നു.
ജീവിത പങ്കാളിയെ സ്വന്തമായി കണ്ടെത്തിയെന്ന് മാത്രമല്ല കല്യാണത്തിന്റെ ചെലവുകളും വഹിക്കുന്നത് മകളാണെന്ന് കൃഷ്ണകുമാർ പറഞ്ഞിരുന്നു. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അത് എങ്ങനെ വരുമെന്നറിയില്ല, കല്യാണ ദിവസമായതിനാൽ എനിക്ക് നേരിട്ട് എല്ലാത്തിലും ഇടപെടാൻ പറ്റില്ലല്ലോ എന്ന് ദിയയും പറഞ്ഞിരുന്നു. സ്വകാര്യത നിർബന്ധമുള്ളതായതിനാലാണ് കല്യാണത്തീയതി പരസ്യമാക്കാത്തത്. കല്യാണ വിശേഷങ്ങളെല്ലാം ഞങ്ങൾ തന്നെ പുറത്ത് വിടുമെന്നും ദിയ പറഞ്ഞിരുന്നു. കല്യാണം എന്നാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്തായാലും ആ ഡേറ്റ് പറയാനുദ്ദേശിക്കുന്നില്ലെന്നും ദിയ വ്യക്തമാക്കിയിരുന്നു.