കുടുംബ പശ്ചാത്തലത്തിലുള്ള ജെറിയുടെ ആണ്‍മക്കള്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

കുടുംബ പശ്ചാത്തലത്തിലുള്ള ജെറിയുടെ ആണ്‍മക്കള്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

എമ്മാ ഗ്ലോബല്‍ ഗ്രൂപ്പ് ക്രീയേഷന്‍സ് നിര്‍മ്മിച്ച് ജിജോ സെബാസ്റ്റ്യന്‍ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്ത 'ജെറിയുടെ ആണ്‍മക്കള്‍' എന്ന മലയാള സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നു. നടി അന്നാ രേഷ്മ രാജന്‍, മോക്ഷ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജ് മുഖേനയാണ് പോസ്റ്റര്‍ റിലീസായത്.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായ ജെറിയുടെ വേഷത്തില്‍ ഡോ. സുരേഷ് പ്രേമും, ക്ലാരയുടെ വേഷത്തില്‍ ഐശ്വര്യ നമ്പ്യാരും വേഷമിടുന്നു, കൂടാതെ നോബി, അജിത്ത് കൂത്താട്ടുകുളം, ബിജു കലാവേദി, ജിഷിന്‍, ഷൈലജ പി. അംബു, നീതു ശിവ തുടങ്ങിയ ഇഷ്ട താരങ്ങള്‍ക്കൊപ്പം മാസ്റ്റര്‍ കെവിന്‍, മാസ്റ്റര്‍ ഇവാന്‍ എന്നി പുതുമുഖങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു.

പ്രവാസി എന്‍ജിനീയറായ ജെറി ഏറെ കാലങ്ങള്‍ക്കുശേഷം അവധിക്ക് നാട്ടില്‍ വരുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കെവിന്‍, ഇവാന്‍ എന്ന രണ്ട് ആണ്‍കുട്ടികളില്‍ നിന്നും, ക്ലാര എന്ന ഭാര്യയില്‍ നിന്നും നേരിടേണ്ടി വരുന്ന 'അപരിചിതത്വ' മാണ് സിനിമയുടെ കഥാതന്തു. സന്തോഷകരമായ ഒരു അവധിക്കാല ദാമ്പത്യജീവിതം പ്രതീക്ഷിച്ചെത്തുന്ന ജെറിയെ കുട്ടികളുടെയും, ക്ലാരയുടെ പെരുമാറ്റം അസ്വസ്ഥനാക്കുന്നു . അതിന്റ്‌റെ കാരണം തേടുന്ന ജെറി, ഒടുവില്‍ ആ നിഗൂഢമായ രഹസ്യമറിയുമ്പോള്‍ ജെറിക്കൊപ്പം പ്രേക്ഷകനും അത്യന്തം ജിജ്ഞാസ ഉണ്ടാവുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മഞ്ജു, ഡിഓപി സുനില്‍ പ്രേം, എഡിറ്റര്‍ കെ. ശ്രീനിവാസ്, സംഗീതം റിച്ചിന്‍ കുഴിക്കാട്, പശ്ചാത്തല സംഗീതം മുരളി അപ്പാടത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സാജു എഴുപുന്ന, കലസംവിധാനം ഷിബുരാജ് എസ് കെ, വസ്ത്രാലങ്കാരം അജി ആലപ്പുഴ, മേക്കപ്പ് ലാല്‍ കരമന, സ്റ്റില്‍സ് അനു പള്ളിച്ചല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി കൊല്ലം തുടങ്ങിയവരാണ്. ഈ ചിത്രത്തിലൂടെ പ്രമുഖനായ ക്രിസ്തിയ ഭക്തിഗാന രചയിതാവ് ഫാദര്‍ ഷാജി തുമ്പേചിറയില്‍ ആദ്യമായി സിനിമയ്ക്ക് ഗാനം എഴുതുന്നു. സ്റ്റുഡിയോ ചിത്രാഞ്ജലി. പബ്ലിസിറ്റി ഡിസൈനര്‍ പ്രമേഷ് പ്രഭാകര്‍.

പിആര്‍ഓ എം കെ ഷെജിന്‍.

Related Articles
Next Story