ഇടനെഞ്ചിലെ മോഹം ഒരു വടക്കന്‍ തേരോട്ടത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു

ഇടനെഞ്ചിലെ മോഹം ഒരു വടക്കന്‍ തേരോട്ടത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു

ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ ഏ.ആര്‍.ബിനുന്‍രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവിട്ടു.യുവഗായകരില്‍ ശ്രദ്ധേയനായ കെ.എസ്. ഹരിശങ്കറും ശ്രീജാ ദിനേശും പാടിയ ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തേ പുറത്തുവിട്ടിരുന്നു.

ലിറിക്കല്‍ വീഡിയോ ഗാനം വലിയ ആരാധകരേയാണ് നേടിയെടുത്തതെങ്കില്‍ വിഷ്വല്‍സോടെയെത്തുന്ന ഈ ഗാനം ഏറെ കൗതുകമായിത്തന്നെയാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനും പുതുമുഖ ഗായിക ദില്‍ന രാമകൃഷ്ണനുമാണ് ഗ്രാമ പശ്ചാത്തലത്തിലൂടെ ഈ ഗാന രംഗത്തില്‍ അഭിനയിക്കുന്നത്. മലയാള സിനിമയില്‍ നിരവധി ജനപ്രീതി നേടിയ ഗാനങ്ങള്‍ ഒരുക്കിയ ബോണി - ഇഗ്‌നേഷ്യസ് കൂട്ടുകെട്ടിലെ ഇഗ്‌നേഷ്യസ്സും മകന്‍ ടാന്‍സനും ചേര്‍ന്ന് ഇഗ്‌നേഷ്യസ് -ടാന്‍ സണ്‍ എന്ന പേരിലാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഹസീന എസ്. കാനത്തിന്റെതാണു വരികള്‍.കൈതപ്രമാണ് ഈ ചിത്രത്തിലെ മറ്റു ഗനങ്ങള്‍ രചിച്ചിരിക്കുന്നത്.

ബി.ടെക് ബിരുദം നേടിയിട്ടും വൈറ്റ് കോളര്‍ ജോബ് ആഗ്രഹിക്കാതെ സാധാരണക്കാരനായ ഓട്ടോറിഷാത്തൊഴിലാളിയായി ജീവിക്കുന്ന ഒരു യുവാവിന്റെ കഥയാണ് മലബാറിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്.

സാധാരണക്കാരായ ജനങ്ങളുടെ ഒരു നേര്‍ക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം.മാളവികാ മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി വിജയകുമാര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ പറവൂര്‍, സലിം ഹസ്സന്‍ (മറിമായം ഫെയിലി ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂര്‍ (തുറുപ്പുഗുലാന്‍ ഫെയിം) ദിനേശ് പണിക്കര്‍, ദിലീപ് മേനോന്‍,നാറായണന്‍ നായര്‍, കിരണ്‍ കുമാര്‍, അംബികാ മോഹന്‍,സംവിധായകന്‍ മനു സുധാകര്‍ എന്നിവരും പ്രധാന താരങ്ങളാണ്. 'കോ-പ്രൊഡ്യൂസേര്‍സ് - സൂര്യ എന്ന്.സുഭാഷ്, ജോബിന്‍ വര്‍ഗീസ് തിരക്കഥ -സനു അശോക്.ഛായാഗ്രഹണം - പവി.കെ. പവന്‍ 'എഡിറ്റിംഗ് - ജിതിന്‍ കലാസംവിധാനം - ബോബന്‍.മേക്കപ്പ് - സനൂപ് രാജ്.കോസ്റ്റ്യും ഡിസൈന്‍- സൂര്യ ശേഖര്‍.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിഷ്ണു ചന്രന്‍' '

സ്റ്റില്‍സ് - ഷുക്കു പള്ളിപ്പറമ്പില്‍ പ്രൊജക്റ്റ് ഡിസൈനര്‍ - അമൃതാ മോഹന്‍ പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - ജോമോന്‍ ജോയ് ചാലക്കുടി, റമീസ് കബീര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എസ്സ.കെ. എസ്തപ്പാന്‍,വടകര, കോഴിക്കോട് ഒറ്റപ്പാലം

ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരി ക്കുന്നത്.പി ആര്‍ ഒ വാഴൂര്‍ ജോസ്.

https://youtu.be/x08c7uavWYI?si=vXjD-iks7xGfi5tw

Related Articles
Next Story