കാത്തിരിപ്പിന് വിരാമം: 'തങ്കലാന്‍' റിലീസ് തീയതി പുറത്ത്

പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ വിക്രം നായകനായി വരുന്ന ചിത്രമാണ് 'തങ്കലാന്‍'. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാന്‍'. ചിത്രത്തിന്റെ റിലീസ് പലതവണയായി മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി സ്ഥിരീകരിച്ചിരിക്കുകയാണ്. ഗലാറ്റയ്ക്ക് നൽകിയ അഭിമുഖത്തിൽ 2024 ആഗസ്റ്റ് 15 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് ജി ധനഞ്ജയൻ പറയുന്നു.




ഏറെ നാളായി ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വന്നതോടുകൂടി കാത്തിരിക്കുന്ന ആരാധകർക്ക് ഈ വാർത്ത വലിയ ആശ്വാസവും ആവേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം പൂർത്തിയാക്കിയ ചിത്രം 2024 ജനുവരിയിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും രണ്ട് തവണ മാറ്റിവച്ചു. അല്ലു അർജുന്‍റെ പുഷ്പ: ദി റൂൾ ഡിസംബറിലേക്ക് മാറ്റിവച്ചതിന് പിന്നാലെയാണ് ആഗസ്റ്റ് 15 റിലീസ് തീയതിയായ തങ്കലാന്‍ ഉറപ്പിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ ഊഹിക്കുന്നത്.




ചിത്രത്തിന്റെ സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാറും തങ്കലാനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പങ്കുവച്ചിരുന്നു. അദ്ദേഹം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് തങ്കലാന്‍റെ അപ്ഡേറ്റ് പങ്കുവച്ചിരുത്. 'തങ്കലാന്‍ പാശ്ചത്താല സംഗീതം പൂര്‍ത്തിയായി, എന്‍റെ മികച്ചത് തന്നെ നല്‍കി. എന്തൊരു സിനിമയാണിത്. കാത്തിരിക്കുന്നു. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന ഒരു ട്രെയിലര്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. ഇന്ത്യന്‍ സിനിമ തങ്കലാന്‍ വേണ്ടി റെഡിയാകുക' എന്നാണ് ജിവി പ്രകാശ് കുമാര്‍ എഴുതിയിരിക്കുന്നത്.

Athul
Athul  

Related Articles

Next Story