'എനിക്കും പ്രിയക്കും ഇടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. അതൊക്കെ നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.അന്ന് ഞങ്ങളുടെ ചിന്തങ്ങള്‍ക്ക് അത്ര പക്വതയേ ഉണ്ടായിരുന്നുള്ളൂ.':- ന്യൂറിൻ ഷെരീഫ്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ഒരു ആധാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ന്യൂറിൻ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇന്ന് തമിഴിൽ അജിത്തിനൊപ്പം ഗുഡ് ബാഡ് അഗ്ലിയിൽ വരെ എത്തി നിൽക്കുന്ന പ്രിയ വാര്യരും നൂറിനും ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ അധികം പ്രാധാന്യമില്ലാത്ത ഒരു വേഷത്തിൽ അഭിനയിക്കാനായി എത്തിയ പ്രിയ വാര്യർ ചിത്രത്തിൽ റോഷനുമായുള്ള ഒരു കണ്ണിറുക്കൽ രംഗത്തിലൂടെയാണ് ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെടുന്നത്. അതെ തുടർന്നാണ് പിന്നീട് കുറേക്കൂടി പ്രാധാന്യമുള്ള വേഷത്തിലേക്ക് പ്രിയ വാര്യർ എത്തിയത്. എന്നാൽ ചിത്രത്തിലെ നായിക ന്യൂറിൻ ആയിരുന്നു. ഇപ്പോഴിതാ അന്ന് തനിക്കും പ്രിയക്കും ഇടയിൽ ചില തെറ്റി ധാരണകൾ ഉണ്ടായിരുന്നെന്ന് തുറന്ന് പറയുകയാണ് ന്യൂറിൻ.

‘എനിക്കും പ്രിയക്കും ഇടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. അതൊക്കെ നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് ഞങ്ങള്‍ക്ക് പതിനെട്ടോ പത്തൊമ്പതോ വയസായിരുന്നു. ഞങ്ങളുടെ ചിന്തങ്ങള്‍ക്കും അത്ര പക്വതയേ ഉണ്ടായിരുന്നുള്ളൂ.

നമ്മള്‍ ഓരോ കാര്യങ്ങളെയും നോക്കി കാണുന്നതും കാര്യങ്ങള്‍ അപ്രോച്ച് ചെയ്യുന്നതും കുറച്ച് കുട്ടിത്തത്തോടെയാണ്. ആ സമയത്ത് പിന്നീട് ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താണെന്ന് ചിന്തിക്കാനുള്ള കഴിവ് എനിക്ക് ഉണ്ടായിരുന്നില്ല.

എന്റെ മനസില്‍ എന്ത് തോന്നിയാലും അത് പെട്ടെന്ന് പുറത്തേക്ക് വരും. അന്നത്തെ സംഭവങ്ങള്‍ ഇപ്പോള്‍ കാണുമ്പോള്‍ ഞാന്‍ പലപ്പോഴും അതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ചിന്തിക്കാറുണ്ട്. അത് വേണമായിരുന്നോ എന്നൊക്കെ ആലോചിക്കും.

പിന്നെ ഇപ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. സോഷ്യല്‍ മീഡിയ ആയത് കൊണ്ട് എത്രനാള്‍ കഴിഞ്ഞാലും അതൊക്കെ അവിടെ തന്നെയുണ്ടാകും. പിന്നീട് ഞാനും പ്രിയയും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തു.

ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങളൊക്കെ ഒന്ന് സംസാരിച്ചാല്‍ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് അറിഞ്ഞപ്പോള്‍ എനിക്ക് ചെറിയ വിഷമം തോന്നി. കാരണം അത്രയും നല്ല സമയം ഞങ്ങള്‍ വെറുതെ കളഞ്ഞു.

അന്നേ ഞങ്ങള്‍ പരസ്പരം ഇതൊക്കെ പറഞ്ഞു തീര്‍ത്തിരുന്നെങ്കില്‍ ഒരുമിച്ചുള്ള ഒരുപാട് നല്ല മൊമന്റുകള്‍ ചിലപ്പോള്‍ കിട്ടിയേനെ. ഇപ്പോള്‍ ഞാനും പ്രിയയും നല്ലൊരു ഇക്വേഷനില്‍ പോകുന്നുണ്ട് (ചിരി),’ നൂറിന്‍ ഷെരീഫ് പറയുന്നു.

Related Articles
Next Story