'ഇത് വളരെ ദുഷ്കരമായ സമയം ; തീരുമാനം ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ്' :വിവാഹ ബന്ധം വേർപ്പെടുത്തി നടി അപർണ വിനോദ് പറയുന്നു

നടി അപർണ വിനോദ് അടുത്തിടെയാണ് തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ ഭർത്താവ് റിനിൽ രാജുമായി വേർപിരിഞ്ഞ കാര്യം പങ്കുവെച്ചത്. 2023-ൽ ആയിരുന്നു ഇരുവരുടെയും വിവാഹിതരായത്. വിവാഹ ബന്ധത്തിലെ വൈകാരിക സമ്മർദ്ദം കാരണമാണ് രണ്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വിവാഹമോചനത്തിന് തീരുമാനിച്ചത് എന്നാണ് അപർണ വ്യക്തമാക്കുന്നത്.
ഒരുപാട് ആലോചിച്ച ശേഷമാണ് വിവാഹം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് അപർണ വിനോദ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു .ഇങ്ങനെയൊരു തീരുമാനം ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ് എന്നാൽ തന്റെ വ്യക്തിപരമായ വളർച്ചയ്ക്ക് അത് ആവശ്യമാണെന്ന് തോന്നി എന്നാണ് നടിഅപർണ പറയുന്നത് . തനിക്ക് വളരെ ദുഷ്‌കരമായ സമയമെന്നാണ് തൻ്റെ വിവാഹത്തെ അപർണ വിശേഷിപ്പിച്ചത്. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. ഇനിമുതൽ പോസിറ്റിവിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അപർണ കുറിപ്പിൽ പറയുന്നു.
2015ൽ പ്രിയനന്ദനൻ സംവിധാനം ചെയ്ത ഞാൻ നിന്നോട് കൂടെയുണ്ട് എന്ന മലയാള ചിത്രത്തിലൂടെയാണ് അപർണ അഭിനയ ജീവിതം ആരംഭിച്ചത്. വിനയ് ഫോർട്ട്, സിദ്ധാർത്ഥ് ഭരതൻ എന്നിവരോടൊപ്പം അവർ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. കോഹിനൂർ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി എത്തിയ അപർണ , ഈ കഥാപാത്രത്തിൽ നിന്നും കൂടുതൽ പ്രശസ്തി നേടി.
കോഹിനൂറിന് ശേഷം, കീർത്തി സുരേഷ്, ദളപതി വിജയ് എന്നിവർക്കൊപ്പം അഭിനയിച്ച ഭൈരവ എന്ന ചിത്രത്തിലൂടെ 2017 ൽ തമിഴ് സിനിമകളിലേക്ക് അപർണ പ്രവേശിച്ചു. എറണാകുളത്ത് ജനിച്ച അപർണ വിനോദ് തിരുവനന്തപുരത്തെ സരസ്വതി വിദ്യാലയത്തിൽ നിന്നാണ് ബിരുദം നേടിയത്. .കാലിക്കറ്റ് സർവ്വകലാശാലയിലും സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലും മനഃശാസ്ത്രത്തിൽ ബിരുദം നേടി . പിന്നീട് ചെന്നൈ പ്രസിഡൻസി കോളേജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാന്തര ബിരുദവും നേടി.