തനിക്കെതിരായ ഈ ആരോപണം വ്യജം.കേസിൽ മുൻകൂർ ജാമ്യത്തിന് ശ്രെമിക്കില്ല;നിവിൻ പോളി
ദുബായിൽ വെച്ച് കൂട്ടാളികളുമായി ചേർന്ന് നടൻ നിവിൻ പോളി പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ പരാതിയിൽ എസ്ഐടി നടത്തിയ അന്വേഷണത്തിൽ തനിക്കെതിരായ ലൈംഗികാരോപണം താരം നിഷേധിച്ചു. പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം ആരംഭിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി നിവിൻ പോളിയെ കൊണ്ടുവന്ന് നടനെതിരെയുള്ള പീഡനപരാതിയെപ്പറ്റി ചോദ്യം ചെയ്തിരുന്നു.
ചോദ്യത്തിന് മറുപടിയായി താരം തൻ്റെ മൊഴി രേഖപ്പെടുത്തുകയും തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വിശദീകരിക്കുകയും ചെയ്തു. ദുബായിൽ വെച്ച് ആക്രമിക്കപ്പെട്ടെന്ന് ഇര അവകാശപ്പെട്ട ദിവസങ്ങളിൽ തൻ്റെ സിനിമയുടെ ചിത്രീകരണം കേരളത്തിൽ നടക്കുകയായിരുന്നെന്ന് നിവിൻ പോളി എസ്ഐടിയോട് പറഞ്ഞതായി ആണ് മാധ്യമ റിപ്പോർട്ട് . സംഭവം നടക്കുന്ന സമയത്ത് വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ സെറ്റിൽ താരം ഉണ്ടായിരുന്നുവെന്ന് സഹതാരങ്ങളിൽ ചിലരും വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരായ ഈ ആരോപണം വ്യജമാണെന്നും അതുകൊണ്ട് കേസിൽ മുൻകൂർ ജാമ്യത്തിന് ശ്രെമിക്കില്ല എന്നും താരം പറയുന്നു.
തനിക്കെതിരായ വാർത്തകൾ വലിയ ഗൂഢാലോചനയുടെ ഭാഗമാകുമെന്ന് നേരത്തെ മാധ്യമങ്ങളോട് സംസാരിക്കവെ നിവിൻ പോളി ആരോപിച്ചിരുന്നു., "ഇത് ഒരു കൂട്ടം ആളുകളുടെ ഗൂഢാലോചനയാകാം, എനിക്ക് ഉറപ്പില്ല, എന്നിരുന്നാലും, പോലീസ് എന്നെ സമീപിച്ച് എൻ്റെ പേരിലുള്ള പരാതി വായിച്ചപ്പോൾ, ഞാൻ എൻ്റെ ഭാഗം വിശദീകരിച്ചിരുന്നു. അതുകൊണ്ട് കാര്യം അവർക്കും ബോധ്യപ്പെട്ടു."- മാധ്യമങ്ങളോട് നിവിൻ പോളി പറഞ്ഞു.ഈ വാർത്ത തൻ്റെ കുടുംബത്തെയും തന്നെയും ബാധിച്ചിട്ടുണ്ടെന്നും നിവിൻ പോളി പറഞ്ഞു. "ഇതാദ്യമായാണ് ഞാൻ ഇത്തരമൊരു ആരോപണം നേരിടുന്നത്. മാധ്യമങ്ങളിൽ തൻ്റെ പേര് മുഴുവനും മിന്നിമറയുന്നത് കണ്ടിട്ട് വല്ലാത്ത വിഷമം തോന്നി. അത് എൻ്റെ കുടുംബത്തെയും എന്നെയും ബാധിച്ചു" എന്ന് താരം പറഞ്ഞു.
ദുബായിൽ വെച്ച് നടൻ തന്നെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് ഒരു പെൺകുട്ടി രംഗത്തെത്തിയിരുന്നു. പ്രതികൾ തനിക്ക് സിനിമയിൽ വേഷം വാഗ്ദാനം ചെയ്തതായും ദുബായിലെ ഒരു ഹോട്ടലിൽ വച്ച് അവരെ കാണാൻ ആവശ്യപ്പെട്ടതായും യുവതി പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പെൺകുട്ടി പീഡനം നടന്നു എന്ന പറയുന്ന തീയതികളിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വവർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി കൊച്ചിയിൽ ഉണ്ടായിരുന്നെന്നാണ് നിവിൻ പറഞ്ഞത്. ഇതിനെ ശെരിവെച്ചുകൊണ്ടുള്ള തെളിവുകൾ സംവിധായകൻ വിനീത് ശ്രീനിവാസനും നൽകിയിരുന്നു. പരാതി വ്യാജമാണെന്ന് വിശദീകരിച്ചുകൊണ്ട് നടി പാർവതി ആർ കൃഷ്ണയും ഡിജിറ്റൽ തെളിവുകൾ നൽകിയിരുന്നു.