ഇത് എൻ്റെ "പടയപ്പ" നിമിഷമാണ്: വേട്ടയാൻ നടി ദുഷര വിജയൻ

വേട്ടയാനിലെ രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം അനുസ്മരിച്ചുകൊണ്ട് ദുഷര വിജയൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് എപ്പോൾ വൈറലാവുകയാണ്.വേട്ടയാനിൽ രജനികാന്തിനൊപ്പം അഭിനയിച്ചതിന് ശേഷം ഫാൻ മോമെന്റിലാണ് ദുഷര വിജയൻ. വേട്ടയാനിലെ അഭിനയത്തിന് പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണമാണ് നടിക്ക് ലഭിക്കുന്നത്.

''എനിക്ക് സംഭവിക്കുമെന്ന് ഞാൻ സങ്കൽപ്പിച്ച ചില കാര്യങ്ങളുണ്ട്, പക്ഷേ ഇത് ഞാൻ ഒരിക്കലും സ്വപ്നം കാണാൻ പോലും ധൈര്യപ്പെടാത്ത കാര്യമായിരുന്നു. ഞാൻ സൂപ്പർസ്റ്റാറിനൊപ്പം അഭിനയിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

സിനിമയുടെ സെറ്റിലെ തൻ്റെ ആദ്യ ദിനം, ആദ്യ ഷൂട്ട് രജനികാന്തിനൊപ്പം ആയിരുന്നുവെന്നും അതിനെക്കുറിച്ചുള്ള എല്ലാം അതിശയിപ്പിക്കുന്ന ആയിരുന്നുവെന്നും ദുഷര പറയുന്നു.

ഒരു രജനികാന്ത് ആരാധികയെന്ന നിലയിൽ തൻ്റെ ആദ്യകാല ഓർമ്മ, സ്‌കൂൾ വിട്ട് വീട്ടിലെത്തി അദ്ദേഹത്തിൻ്റെ സിനിമകളിലൊന്ന് കാണുകയായിരുന്നുവെന്ന് ദുഷര കുറിപ്പിൽ പറയുന്നു. ''ഞാൻ ശരിക്കും ഭാഗ്യവതിയാണെന്ന് തോന്നുന്നു. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ ഇത് എൻ്റെ "പടയപ്പ" നിമിഷമാണ്."

തൻ്റെ എല്ലാ കഠിനാധ്വാനത്തിനും ക്ഷമയ്ക്കും ഫലമുണ്ടായി, ഒരേ ഒരു സൂപ്പർ സ്റ്റാർ,ഒരേ ഒരു തലൈവർ എന്ന് പറഞ്ഞുകൊണ്ട് നന്ദി അറിയിച്ചുകൊണ്ടാണ്, നടി തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Related Articles
Next Story