ഈ വർഷം ഇതുവരെ കടന്നുവന്നത് നല്ലതും ചീത്തയുമായ പലതിലൂടെയും; പങ്കുവച്ച് ഐശ്വര്യ ലക്ഷ്മി
പുറമെ നിന്ന് കാണുന്നത് പോലെ ആവണം എന്നില്ല സെലിബ്രിറ്റികളുടെ ലൈഫ്. ലൈം ലൈറ്റിൽ കാണുന്നതു പോലെ എന്നും നിറങ്ങളും ലൈറ്റും ഉള്ള ജീവിതം ആയിരിക്കില്ല. തന്റെ ജീവിതത്തിലെ ചില അനുഭവങ്ങൾ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.
2024 ൽ ഇത് ഒൻപതാമത്തെ മാസത്തിലൂടെയാണ് നമ്മൾ കന്നുപോകുന്നത്. ഈ ഒരു വർഷം, ഒൻപത് മാസത്തിനിടയിൽ താൻ കടന്നുപോയ ചില അവസ്ഥകളെ കുറിച്ചാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. 'ഈ വർഷം എന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കുമ്പോൾ' എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.
വിഷമത്തോടെ കരഞ്ഞിരിക്കുന്നതും, ആശുപത്രിയിൽ കഴിയേണ്ടി വന്നതും, കുറേ ഏറെ വിദേശ യാത്രകളും, ഷൂട്ടിങ് ലൊക്കേഷനിലെ ചില നല്ല ഓർമകളും സെൽഫികളും എല്ലാം ഐശ്വര്യ പങ്കുവച്ച ചിത്രങ്ങളിലുണ്ട്. നായികമാരുടെ നിറങ്ങളില്ലാത്ത മറ്റൊരു ലോകത്തെ നടിയുടെ ഫോട്ടോകളിൽ കാണാം. എന്നാൽ അത് എന്തൊക്കെയാണെന്നും ഏതൊക്കെയാണെന്നുമൊന്നും നടി വിശദീകരിക്കുന്നില്ല.
നീ കരുത്തയാണ്, ധൈര്യ ശാലിയാണ്, നീ ഇനിയും മുന്നോട്ടു വരും, വരണം എന്നൊക്കെ പറഞ്ഞ് ഐശ്വര്യ ലക്ഷ്മിയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. കല്യാണി പണിക്കർ, അനു ജോസഫ്, വീണ നായർ, സംഗീത ചയചന്ദ്രൻ തുടങ്ങിയവരും കമന്റ് ബോക്‌സിലുണ്ട്.
2017 ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അഭിനയാരങ്ങേറ്റം കുറിച്ചതാണ് ഐശ്വര്യ ലക്ഷ്മി. എന്നാൽ വലിയൊരു കരിയർ ബ്രേക്ക് നൽകിയത് ആഷിക് അബുവിന്റെ മായാനദി എന്ന ചിത്രമാണ്. തെലുങ്കിലും തമിഴിലും എല്ലാം ഐശ്വര്യ തന്റെ കഴിവ് തെളിയിച്ചിരുന്നു. പാൻ ഇന്ത്യൻ തലത്തിൽ ഐശ്വര്യ ലക്ഷ്മി ശ്രദ്ധ നേടിയത് പൊന്നിയൻ സെൽവൻ എന്ന മണിരത്‌നം ചിത്രത്തിലൂടെയാണ്. ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ പൂങ്കുഴലിയായ നടി തമിഴിലും മലയാളത്തിലും ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ്.