ആ രണ്ടു ചിത്രങ്ങളും ഉപേക്ഷിച്ചു; കമൽഹാസൻ ആരാധകർ നിരാശയിൽ

ഒന്നിനൊന്ന് വേറിട്ട ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ താരമാണ് കമൽഹാസൻ. പ്രകടനത്തിന് സാധ്യതയുള്ള സിനിമകൾക്ക് ആണ് താരം പ്രധാന്യം നൽകാൻ. എന്നാൽ കമൽഹാസന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

സംവിധായകൻ എച്ച് വിനോദിന്റെ ഒരു ചിത്രത്തിൽ കമൽഹാസൻ നായകനാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത് താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഒരു മിലിട്ടറി പശ്ചാത്തലത്തിലായിരിക്കും കമൽഹാസന്റെ ചിത്രം ഒരുങ്ങുകയെന്നായിരുന്നു റിപ്പോർട്ടുകൾ. അജിത്ത് കുമാർ നായകനായ ചിത്രങ്ങളുടെ സംവിധായകൻ എച്ച് വിനോദുമായി ഉലകനായകൻ കമൽഹാസൻ കൈകോർക്കുമ്പോൾ വലിയ പ്രതീക്ഷകളായിരുന്നു ആരാധകർക്ക്. മിലിട്ടറി പശ്ചാത്തലത്തിലുള്ള ചിത്രം ഉപേക്ഷിച്ചുവെന്ന വാർത്തയും പിന്നീടെത്തി. എന്തുകൊണ്ടാണ് സംവിധായകൻ എച്ച് വിനോദിന്റെ സിനിമ ഉപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല. എന്തായാലും ആ സിനിമയുടെ ജോലികൾ സംവിധായകൻ നിർത്തിവെച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തമിഴകത്തിന്റെ കമൽഹാസൻ നായകനാകുന്ന മറ്റൊരു ചിത്രവും വാർത്തകളിൽ നിറഞ്ഞിരുന്നു. ഉലകനായകൻ കമൽഹാസൻ നായകനാകുന്നത് ആക്ഷൻ സംവിധായകരായ അൻപറിവിന്റേതാണ് എന്നതായിരുന്നു ചർച്ചയാകാൻ കാരണം. ആദ്യമായി അൻപറിവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹാസൻ നായകനാകുമ്പോൾ വമ്പൻ ഹിറ്റ് സിനിമാ ആരാധകർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആ സിനിമയിൽ നിന്നും താരം പിൻമാറി എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രം ലിയോയുടെ ആക്ഷൻ അൻപറിവായിരുന്നു. അൻപറിവ് ഇരട്ട സഹോദരൻമാരാണ്. ലോകേഷ് കനകരാജിന്റെ ഒരു ചിത്രം സംവിധാനം ചെയ്യുന്നതും അൻപറിവ് ആണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ പിന്നീട് ആരും പ്രതികരിച്ചിട്ടില്ല. എന്തായാലും തമിഴ് താരത്തിന് മാത്രമല്ല സിനിമാ ലോകത്തിനും നഷ്‍ടമുണ്ടാക്കുന്നതാണ് കമൽഹാസന്റെ പിൻമാറ്റം.

Related Articles
Next Story