റാണയുടെ മുൻകാമുകിമാരിൽ തൃഷയും.

തൃഷ സോഷ്യൽ മീഡിയയിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്യുകയും, പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തത് വലിയ ചർച്ചയായിരുന്നു.

ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി, ഭാര്യ മിഹീക ബജാജുമായി പ്രണയത്തിലാണെന്ന വാർത്ത പുറത്തു വന്നത് 2020-ലാണ്. ആരാധകരെല്ലാം ആ വാർത്ത അത്ഭുതത്തോടെ ആണ് നോക്കിയത്.. വിവാഹനിശ്ചയവാർത്ത റാണതന്നെ സ്ഥിരീകരിച്ചതോടെ, സോഷ്യൽ മീഡിയ അതേറ്റെടുത്തിരുന്നു. അന്ന്, റാണയുടെ മുൻ കാമുകിമാരിൽ ഒരാളായ തൃഷ സോഷ്യൽ മീഡിയയിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്യുകയും, പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തത് വലിയ ചർച്ചയായിരുന്നു.

സ്വകാര്യ ജീവിതം വളരെ രഹസ്യമായി സൂക്ഷിക്കുന്ന വ്യക്തിയാണ് റാണാ ദഗ്ഗുബാട്ടി. കാജൽ അഗർവാൾ, ബിപാഷ ബസു, രാകുൽ പ്രീത് സിങ് തുടങ്ങി പല നടിമാരുമായും റാണയ്ക്ക് പ്രണയമുണ്ടായിരുന്നെന്ന് നേരത്തേ ഉയർന്നുകേട്ടിട്ടുണ്ട്. എന്നാൽ, ‘കോഫി വിത്ത് കരൺ’ എന്ന ചാറ്റ് ഷോയിൽ റാണ തന്നെ വെളിപ്പെടുത്തിയ ഒരു പ്രണയമായിരുന്നു റാണയുടെയും തൃഷയുടെയും ബന്ധം.

തൃഷയും താനുമായി ഏറെക്കാലം സുഹൃത്തുക്കളായിരുന്നുവെന്നും, എന്നാൽ കാര്യങ്ങൾ മുന്നോട്ട് പോകാത്തതിനാൽ പിരിയുകയാണുണ്ടായതെന്നും അദ്ദേഹം അന്ന് തുറന്നു പറഞ്ഞിരുന്നു. ദക്ഷിണേന്ത്യൻ സിനിമാലോകത്തെ ഏറ്റവും പ്രശസ്തരായ താരജോഡികളായിരുന്നു റാണയും തൃഷയും. ഇവരുടെ വിവാഹം നടക്കുമെന്നുപോലും വാർത്തകൾ വന്നു. അതുകൊണ്ട് തന്നെ, റാണയുടെ വിവാഹനിശ്ചയ വാർത്തയോട് തൃഷ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ എല്ലാവർക്കും വലിയ ആകാംഷയുണ്ടായിരുന്നു.

അങ്ങനെയിരിക്കെ തൃഷയൊരു പോസ്റ്റിട്ടു. "മുൻ പങ്കാളികളെ അടുത്ത സുഹൃത്തുക്കളായി നിലനിർത്തുന്നവർ നാർസിസിസ്റ്റിക് സൈക്കോപാത്തുകൾ ആകാൻ സാധ്യതയുണ്ട്" എന്നായിരുന്നു ആ ട്വീറ്റെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

വിവാഹ വാർത്തകളോട് മുൻകാമുകിമാരുടെ പ്രതികരണങ്ങൾ വളരെ രസകരമായിരുന്നുവെന്ന് ഇൻസ്റ്റഗ്രാം ലൈവ് സെഷനിൽ റാണ അന്ന് വെളിപ്പെടുത്തി. "അവർ ഞെട്ടിപ്പോയി, ഒപ്പം വളരെ സന്തോഷിക്കുകയും ചെയ്തു. വളരെ നാളായി അവർ ആഗ്രഹിച്ച കാര്യമായിരുന്നു അത്. എല്ലാവരും അതീവ സന്തോഷത്തിലായിരുന്നു, എല്ലാവരും പറഞ്ഞത് ‘അവസാനം അത് സംഭവിച്ചു’ എന്നായിരുന്നു," റാണ പറഞ്ഞു.

ലോക്ക്ഡൗണിനിടെ 2020 ലായിരുന്നു റാണയുടെയും മിഹീകയുടെയും വിവാഹം. വളരെ അടുത്ത ബന്ധുക്കൾ മാത്രം ചടങ്ങിൽ പങ്കെടുത്തു. മിഹീകയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റാണ കുറിച്ചത് "ഇത് ഔദ്യോഗികമായിരിക്കുന്നു!" എന്നായിരുന്നു. മിഹീക തന്റെ ഇൻസ്റ്റഗ്രാമിൽ, "എന്നേക്കുമായുള്ള തുടക്കം" എന്നും "എന്റെ സന്തോഷത്തിന്റെ ഇടം" എന്നും കുറിച്ച് ചിത്രങ്ങൾ പങ്കുവെച്ചു. മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഇന്റീരിയർ ഡിസൈനറായിരുന്നു മിഹീക.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story