Begin typing your search above and press return to search.
ബാലയ്യയുടെ സിനിമാ സെറ്റിൽ വെച്ച് ഉർവശി റൗട്ടേലയ്ക്ക് ഗുരുതര പരിക്ക്
നന്ദമൂരി ബാലകൃഷ്ണ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി ഉർവശി റൗട്ടേലയ്ക്ക് ഗുരുതരമായ പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നടിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബാലകൃഷ്ണ നായകനാകുന്ന എൻബികെ109 എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ഉർവശി റൗട്ടേല അപകടത്തിൽപ്പെട്ടത്. എല്ലിന് പൊട്ടലുണ്ടെന്നും മികച്ച ചികിത്സയാണ് ഉർവശിക്ക് നൽകി വരുന്നതെന്നും ടീം അറിയിച്ചിട്ടുണ്ട്.
ഉർവശിയുടെ അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. മോഡലിംഗ് രംഗത്ത് നിന്നും ബോളിവുഡിൽ എത്തിയ താരമാണ് ഉർവശി. സിംഗ് സാബ് ദ ഗ്രേറ്റ് ആണ് ആദ്യ സിനിമ. നിരവധി ഹിറ്റ് ആൽബങ്ങളിൽ ഉർവശി അഭിനയിച്ചിട്ടുണ്ട്. ബാലകൃഷ്ണയ്‌ക്കൊപ്പം രണ്ടാമത്തെ ചിത്രത്തിലാണ് ഉർവശി അഭിനയിക്കുന്നത്. ബാലയ്യയുടെ വാൾട്ടയർ വീരയ്യ ചിത്രത്തിൽ ഉർവശി അഭിനയിച്ചിരുന്നു.
Next Story