'വാടിവാസല്‍' ഉപേക്ഷിച്ചിട്ടില്ല: പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസല്‍. എന്നാൽ ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലും വാർത്തകൾ പ്രചാരിച്ചിരുന്നു. അതേ സമയം സൂര്യക്ക് പകരം മറ്റൊരു താരമായിരിക്കും ചിത്രത്തിൽ നായകനാകുക എന്ന റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ വെട്രിമാരൻ സിനിമയെക്കുറിച്ചു പുറത്തുവിട്ട അപ്ഡേറ്റ് ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ചിത്രത്തിൽ ചെലവേറിയ രംഗം ഉണ്ടാകും എന്നാണ് വെട്രിമാരൻ വ്യക്തമാക്കുന്നത്. ഇത് ഏകദേശം അമ്പതോ അറുപതോ ദിവസങ്ങള്‍ കൊണ്ട് ചിത്രീകരിക്കുന്നതാകും. എന്നാൽ അത് ചിത്രീകരിക്കുന്ന കാര്യത്തിൽ ഒരു അന്തിമ തീരുമാനം ആയിട്ടില്ല. ആ രംഗം താൻ ചിത്രീകരിക്കുമോ പൂര്‍ണമായും ഉപേക്ഷിക്കുമോ എന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നും വെട്രിമാരൻ വ്യക്തമാക്കി. മുമ്പ് ചെലവ് കുറഞ്ഞ്.




സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയാണ് സൂര്യ നായകനായി ഇനി റിലീസാകാനുള്ളത്. ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബജറ്റ് സിനിമ ആയതുകൊണ്ട് തന്നെ സിനിമ പ്രേമികൾ ചിത്രത്തിന് വലിയ തോതിലുള്ള ഹൈപ് ഇതിനോടകം കൊടുത്തു കഴിഞ്ഞു.

Athul
Athul  
Related Articles
Next Story