വേടന്‍ തിരുത്തി, മന്ത്രി അപമാനിച്ചില്ല, ജനങ്ങള്‍ക്ക് നന്ദി

Vedan clarifies his statement against Saji Cheriyan


മന്ത്രി സജി ചെറിയാന്‍ അപമാനിച്ചതായി കരുതുന്നില്ലെന്ന് റാപ്പര്‍ വേടന്‍. 'വേടന് പോലും അവാര്‍ഡ്' നല്‍കി എന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ നേരത്തെ വേടന്‍ പ്രതികരിച്ചിരുന്നു. സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യമാണെന്നും പാട്ടിലൂടെ മറുപടി പറയുമെന്നുമാണ് വേടന്‍ പറഞ്ഞത്. ഈ പ്രസ്താവനയാണ് ഇപ്പോള്‍ വേടന്‍ തിരുത്തിയത്.

മന്ത്രി പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ഈ പുരസ്‌കാരം എന്നെ പോലെയുള്ള കലാകാരന്മാരെ സഹായിക്കുന്നതാണ്. എന്നെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് നന്ദി-വേടന്‍ പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലെ ഗാനത്തിനാണ് വേടന്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ലഭിച്ചത്. കുതന്ത്രം എന്ന ഗാനത്തിലാണ് അവാര്‍ഡ്.

Related Articles
Next Story