Begin typing your search above and press return to search.
മെല്ലി ഇറാനി ഓര്‍മയായി; ക്ലാസിക് മലയാള ചിത്രങ്ങളുടെ ദൃശ്യഭാഷ ഒരുക്കി
Veteran cinematographer Melli Irani passes away

മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഛായാഗ്രാഹകന്‍ മെല്ലി ഇറാനി ഓര്‍മയായി. 94 വയസ്സായിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കെ എസ് സേതുമാധവന്റെ ക്ലാസിക് ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ചു. ഹരിഹരന്റെയും ആദ്യ കാല ചിത്രങ്ങള്‍ക്ക് ദൃശ്യഭാഷ ഒരുക്കി. യക്ഷി, അനുഭവങ്ങള്‍ പാളിച്ചകള്‍, അടിമകള്‍, വാഴ്വേമായം, അരനാഴികനേരം, ശരപഞ്ചരം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
ഛായാഗ്രാഹകന്‍ ആദി എം ഇറാനിയുടെ മകനാണ് മെല്ലി ഇറാനി. മുംബൈയിലാണ് മെല്ലി ഇറാനി ജനിച്ചത്. അച്ഛന്റെ സഹായിയായാണ് സിനിമയില്‍ തുടക്കം കുറിച്ചത്.
Next Story
