വിടമുയാർച്ചിയുടെ ട്രെയിലറും, താൻ നിരസിച്ച രജനികാന്ത് ചിത്രവും; വെളിപ്പെടുത്തി പൃഥ്വിരാജ്

രജനികാന്തിൻ്റെ മകൾ ഐശ്വര്യയ്ക്ക് അയച്ചത് പോലെ ഇത്രയും നീണ്ട ക്ഷമാപണക്കുറിപ്പ് തൻ്റെ ജീവിതത്തിൽ മറ്റാർക്കും അയച്ചിട്ടില്ലെന്ന് പൃഥ്വിരാജ്

L2: Empuran-ൻ്റെ ടീസർ റിലീസിന്റെ ആഘോഷ വേളയിൽ പൃഥ്വിരാജ് തൻ്റെ അജിത് കുമാറിൻ്റെ ഏറ്റവും പുതിയ ചിത്രം വിടമുയാർച്ചിയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. തമിഴ് സിനിമയിൽ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഒരു ചിത്രമായിരിക്കും വിടമുയാർച്ചി എന്നാണ് പൃഥ്വിരാജ് പറയുന്നു.

വിടമുയാർച്ചിയുടെ ട്രെയിലറിനോടുള്ള തൻ്റെ ആവേശവും പൃഥ്വിരാജ് പ്രകടിപ്പിച്ചു.

"വിദാമുയാർച്ചി ഫെബ്രുവരി 6 ന് റിലീസ് ചെയ്യാൻ പോകുന്നു. നിങ്ങൾ ട്രെയിലർ കണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ കണ്ടു. അടുത്ത കാലത്ത് ഞാൻ തമിഴ് സിനിമയിൽ കണ്ട ഏറ്റവും മികച്ച ട്രെയിലറുകളിൽ ഒന്നാണിത്. മനോഹരമായി ചെയ്തു. അത് തകർപ്പൻ വിജയം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.''

ഒരിക്കൽ സൂപ്പർസ്റ്റാർ രജനികാന്തിനെ സംവിധാനം ചെയ്യാൻ അവസരം ലഭിച്ച കാര്യവും പൃഥ്വിരാജ് ടീസർ ലോഞ്ചിൽ പങ്കുവെച്ചു. തന്നെപ്പോലുള്ള ഒരു പുതുമുഖ സംവിധായകനുള്ള മികച്ച അവസരമായി ലൈക്ക പ്രൊഡക്ഷൻസ് തന്നെ സമീപിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് സൂചിപ്പിച്ചു. എന്നാൽ ആ സിനിമയുടെ ഷൂട്ടിങ് നിശ്ചിത സമയത്തിനുള്ളിൽ ആരംഭിക്കേണ്ടതായി ഉണ്ട്. അതിനാൽ രജനികാന്തിന് അനുയോജ്യമായ ഒരു വിഷയം വികസിപ്പിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും പൃഥ്വിരാജ് വിശദീകരിച്ചു.

2019 ൽ, രജനികാന്ത് തന്നോട് ഈ പ്രോജക്റ്റിനെക്കുറിച്ച് സംസാരിച്ചതായും തൻ്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം വാഗ്ദാനം ചെയ്തതായും പൃഥ്വിരാജ് പങ്കുവെച്ചു. എന്നാൽ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങുമായി താൻ നിന്നതിനാലും അതിവേഗം ചിത്രം തുടങ്ങേതയും ഉള്ളതിനാൽ ആ ഓഫർ നിരസിക്കേണ്ടി വന്നു. രജനികാന്തിൻ്റെ മകൾ ഐശ്വര്യയ്ക്ക് അയച്ചത് പോലെ ഇത്രയും നീണ്ട ക്ഷമാപണക്കുറിപ്പ് തൻ്റെ ജീവിതത്തിൽ മറ്റാർക്കും അയച്ചിട്ടില്ലെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. അതേസമയം, എൽ 2: എമ്പുരാൻ മാർച്ച് 27 ന് ബിഗ് സ്‌ക്രീനുകളിൽ എത്താൻ ഒരുങ്ങുകയാണ്.

Related Articles
Next Story