വിദ്യ ബാലൻ ഇപ്പോഴും വാടക വീട്ടിൽ; കാരണം തുറന്ന് പറഞ്ഞ് താരം
ബോളിവുഡ് സെലിബ്രിറ്റികളിൽ പലരും മുംബയിൽ ഒന്നിലേറെ ആഡംബര ഫ്ളാറ്റുകൾ സ്വന്തമാക്കിയപ്പോൾ നടി വിദ്യ ബാലൻ ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂറിനൊപ്പം വാടക വീട്ടിലാണ് താമസം. അതിന്റെ കാരണം വിദ്യ പറയുന്നതാണ് രസകരം. ഒരു സ്വപ്നം ഭവനം വാങ്ങാൻ കുറെ ശ്രമിച്ചെങ്കിലും ഒരു വീടിനോടും ഇഷ്ടം തോന്നിയില്ലെന്നാണ്.
15 വർഷങ്ങൾക്ക് മുൻപ് അമ്മയുമൊത്ത് ഹൗസ് ഹണ്ടിംഗ് നടത്തിയിരുന്നു. എല്ലാം തികഞ്ഞൊരു വീട് കണ്ടെത്തിയെങ്കിലും അത് തന്റെ ബഡ്ജറ്റിന് അപ്പുറമായിരുന്നു. ലോൺ എടുത്ത് ഇ.എം.ഐയായി പണം അടയ്ക്കാമെന്ന് അമ്മ പ്രോത്സാഹിപ്പിച്ചതോടെ ആ വീട് വാങ്ങുകയായിരുന്നു. ഞാൻ ആ വീട്ടിലേക്ക് നിന്നപ്പോൾ എന്റെ വീടാണെന്ന് തോന്നി.
എന്നാൽ വിവാഹശേഷം സിദ്ധാർത്ഥിനൊപ്പം 25 വീടുകൾ നോക്കിയെങ്കിലും ഒന്നും ഇഷ്ടപ്പെട്ടില്ല. ഒടുവിൽ ഞങ്ങൾ രണ്ടുപേരും ഇഷ്ടപ്പെടുന്ന ഒരു വീട് കണ്ടെത്തി. അതാണെങ്കിൽ വില്പനയ്ക്കല്ലായിരുന്നു. വാടകയ്ക്കേ നൽകൂ. വീണ്ടും വാടകയ്ക്ക് താമസിക്കാൻ എനിക്ക് ഇഷ്ടമല്ലായിരുന്നു.പിന്നീട് പല വീടുകൾ നോക്കിയെങ്കിലും ഒന്നും ശരിയായില്ല. മനസിനിഷ്ടപ്പെട്ട വാടകയ്ക്ക് മാത്രം നൽകുന്ന ആ വീട് എടുക്കാൻ തീരുമാനിച്ചു. ഇത്രയും ജനസാന്ദ്രതയുള്ള നഗരത്തിൽ ഒരു പൂന്തോട്ടവും കടൽ കാഴ്ചയും കണ്ടെത്തുന്നത് അപർൂവ്വമാണെന്നും അതിനാലാണ് വാടകയ്ക്ക് ആണെങ്കിലും ആ വീട്ടിൽ താമസിക്കാൻ തീരുമാനിച്ചതെന്ന് വിദ്യബാലൻ. വൻ തുക വാടകയായി നൽകുന്നുണ്ടെങ്കിലും മനസിനിണങ്ങിയ വീട്ടിലാണ് തന്റെ താമസമെന്നും വിദ്യബാലൻ.