ഇതൊരു ശരിയായ രീതിയല്ല, ഭാര്യയുടെ ദുഃഖം ഇങ്ങനെ അവഗണിക്കാനാവില്ല! പ്രതികരണവുമായി നടി രംഗത്ത്
നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനൽകിയെങ്കിലും വിജയ് അത് ലംഘിച്ചുവെന്ന് റിപ്പോർട്ട്

നടൻ വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചനക്കേസിൽ പല നടിനടന്മാരും അവരുടെ അഭിപ്രായങ്ങൾ അറിയിച്ചിരുന്നു . വിജയ് യുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കേയാണ് കഴിഞ്ഞദിവസം ഒരു വിവാഹച്ചടങ്ങിലേക്ക് വിജയ്‌യും തൃഷയും ഒരുമിച്ചെത്തിയത്. ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഈ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് വിജയ്ക്കും തൃഷയ്ക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തി യിരിക്കുകയാണ് നടി സനം ഷെട്ടി.വേണ്ട! ഇതൊരു ശരിയായ രീതിയല്ല. ഭാര്യയുടെ ദുഃഖം ഇങ്ങനെ അവഗണിക്കാനാവില്ല! ഏറെ കാലത്തെ വിജയ് യുടെ ആരാധിക എന്ന നിലയിൽ ഈ സമയം ഇങ്ങനെ കാണുന്നത് വളരെ നിരാശാജനകമാണ്!’’എന്നാണ് സനം ഷെട്ടി പങ്കുവെച്ച വീഡിയോയിൽ പറയുന്നത് . വിജയ് ആരാധകരടക്കം നിരവധിപ്പേരാണ് നടിയെ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തിയത്. ചില പ്രതികരണങ്ങൾക്ക് സനം തന്നെ മറുപടി നൽകിയിട്ടുമുണ്ട്.
അവർക്ക് എന്തുകൊണ്ട് സുഹൃത്തുക്കളായിക്കൂടാ? സംഗീത അവരുടെ ഈഗോയെ വേദനിപ്പിച്ചതുകൊണ്ടാണെങ്കിലോ ഇങ്ങനെയൊരു നീക്കമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് സനം ഷെട്ടി നൽകിയ മറുപടി ഇങ്ങനെ; "അതെ, അവർക്ക് അങ്ങനെ ആകാം... എന്നാൽ ദിവസങ്ങൾക്ക് മുൻപ് വലിയ ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ ഇത് ശരിയായ സമയമാണോ? പ്രത്യേകിച്ചും അവരുടെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ ഒരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിൽ!
വിവാഹബന്ധം തുടരാനാവില്ലെങ്കിൽ വേർപിരിഞ്ഞതിനു ശേഷം നിയമപരമായി വിവാഹമോചനം നേടിയ ശേഷം മാത്രമേ അത് പുറത്തുപറയാവു . ധാർമ്മികമായും നിയമപരമായും ഇത് തന്നെയാണ് ശരിയായ മാർഗമെന്നും " നടി പറയുന്നു .
തമിഴിലെ പ്രശസ്ത നിർമാതാവും വ്യവസായിയുമായ കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിലാണ് വിജയ്‌യും തൃഷയും ഒരുമിച്ചെത്തിയത്. വ്യാഴാഴ്ച വൈകീട്ട് ചെന്നൈയിലായിരുന്നു ചടങ്ങ് നടന്നത്. ഒരുകാറിലെത്തിയ തൃഷയും വിജയും നവദമ്പതികൾക്ക് ആശംസ നേർന്ന് ഒരുമിച്ച് ഫോട്ടോയെടുത്ത് ഒന്നിച്ചാണ് മടങ്ങിയത്.
വിജയ്‌യിൽനിന്ന് വിവാഹമോചനമാവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണ്ണലിംഗം സമർപ്പിച്ച ഹർജിയിലെ വിവരങ്ങൾ പുറത്തുവന്ന് ദിവസങ്ങൾക്കകമാണ് ഇരുവരും പൊതുവേദിയിൽ ഒന്നിച്ചെത്തുന്നത്. ഒരു നടിയുമായി വിജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനൽകിയെങ്കിലും വിജയ് അത് ലംഘിച്ചുവെന്ന് ഹർജിയിൽ സംഗീത വ്യക്തമാക്കിയിരുന്നു.
2004-ൽ പുറത്തിറങ്ങിയ 'ഗില്ലി'എന്ന സിനിമയിലൂടെയാണ് തൃഷയും വിജയ്‌യും ആദ്യമായി ഒന്നിക്കുന്നത്. 'തിരുപ്പാച്ചി', 'ആദി', 'കുരുവി’, 'ലിയോ' എന്നീ ചിത്രങ്ങളിലും ഇരുവരും പിന്നീട് നായികാനായകന്മാരായി എത്തി.
