നീണ്ട കാത്തിരിപ്പിനൊടുവിൽ വിജയ് യുടെ "ജനനായകൻ "എത്തുന്നു

കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രം ഉടൻ പുറത്തിറങ്ങുമെന്നുള്ള അപ്ഡേറ്റുകൾ ആണ് വരുന്നത്

വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജന നായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യന്നത്. ഇപ്പോഴിതാ ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രം ഉടൻ പുറത്തിറങ്ങുമെന്നുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.ചിത്രം ഏപ്രിൽ 24 ന് റിലീസ് ചെയ്യാൻ ആണ് പദ്ധതിയിടുന്നത്. തമിഴ്നാട് ഇലക്ഷൻ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ജനനായകൻ വെളിച്ചം കാണാൻ ഒരുങ്ങുന്നത് എന്നാണ് വിവരം. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story