തൊട്ടതെല്ലാം പുലിവാൽ, വിവാദത്തിന് പിറകെ വിവാദം വിജയിയെ പിന്തുടരുമ്പോൾ..

വിജയ് യോട് അനിഷ്ടം കാണിച്ച് ജ്യോതികയും

"പിടിക്കുന്നതെല്ലാം പുലിവാൽ" എന്ന് പറയുന്നതുപോലെയാണ് നടൻ വിജയ് യുടെ കാര്യവും. വിജയ് യുടെ സമയം ഇപ്പോൾ അത്ര രസകരം ഒന്നുമല്ല.

ഭാ​ര്യ സം​ഗീത വിവാഹ മോചനത്തിനൊരുങ്ങുന്നതാണ് ഒ‌ടുവിലത്തെ പ്രശ്നം. 2021 മുതൽ ഇവർ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ട്. വിജയ് യുടെ ജീവിതത്തിലെ ഏറ്റവും നിർണായക സമയത്താണ് സം​ഗീത വിവാഹമോചനത്തിന് പെറ്റീഷൻ ഫയൽ ചെയ്തിരിക്കുന്നത്. വിജയ് യുടെ രാഷ്ട്രീയ ഭാവിക്ക് ഒരുപക്ഷെ ഇത് കനത്ത പ്രഹ​രമാകും നൽകുക . കുടുംബം നോക്കാൻ പറ്റാത്തയാൾ എങ്ങനെ നാട് നന്നാക്കും എന്നൊക്കെയുള്ള വെെകാരിക ചോദ്യങ്ങളാണ് എതിരാളികൾ പടച്ച് വിടുന്നത് . പൊതുവെ എന്തൊക്കെ പ്രശ്നം വന്നാലും വിജയ്ക്ക് വേണ്ടി വാദിക്കുന്ന ആരാധകർക്ക് പോലും ഇപ്പോൾ ശബ്ദമുയർത്തി ഒരു വാക്കു പോലും മിണ്ടാൻ പറ്റാതെയായി.

കാരണം ഇവിടെ തള്ളിപ്പറയേണ്ടതും കുറ്റപ്പെടുത്തേണ്ടിയും വരിക വിജയ് യുടെ കുടുംബത്തെയാണ്.

ധർമ്മ സങ്കടത്തിലായ സാഹചര്യമാണ് വിജയുടെ പിആർ ടീമുകൾക്ക്. വിജയ്ക്കെതിരെ ആര് സംസാരിച്ചാലും അവരെ ഒന്നിച്ച് സെെബറാക്രണം ചെയ്യുന്നവരാണ് താരത്തിന്റെ ആരാധകരിൽ പലരും.


ഈ ആക്രമണം ഒരിക്കൽ നേരിടേണ്ടി വന്നയാളാണ് നടി ജ്യോതികയും . ഒരു വിജയ് ആരാധകന് ജ്യോതിക നൽകിയ മറുപടിയാണിതിന് കാരണമായത് . ഭർത്താവ് സൂര്യക്കൊപ്പമുള്ള ഫോ‌ട്ടോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതായിരുന്നു ജ്യോതിക. നിങ്ങളുടെ ഭർത്താവിനേക്കാൾ നല്ലത് വിജയ് യുടേത് ആണെന്ന കമന്റ് വന്നു. ഇതിന് ചിരിക്കുന്ന ഇമോജിയായിരുന്നു ജ്യോതിക നൽകിയ മറുപടി.


അന്ന് വിജയ് ആരാധകർ ജ്യോതികയ്ക്കും സൂര്യക്കുമെതിരെ ചേരി തിരിഞ്ഞു. പരിഹാസചിരിയാണ് ഇതെന്നായിരുന്നു ആരാധകരുടെ വാദം. എന്നാൽ വിജയ്-സം​ഗീത വിവാഹമോചന വാർത്തകൾ വന്നതോടെ പലരും ഈ കമന്റിന് ഇപ്പോൾ പല അർത്ഥങ്ങളും കാണുന്നു. ഇപ്പോഴാണ് ജ്യോതികയുടെ പരിഹാസത്തിന് കാരണം വ്യക്തമായതെന്നാണ് പലരുടെയും കമന്റ്. അതേസമയം ജ്യോതിക വിജയ് യെ ആണോ കമന്റിട്ട വ്യക്തിയെ ആണോ പരിഹസിച്ചതെന്ന് വ്യക്തമല്ല.

വിജയ് യോട് അനിഷ്ടമുള്ളയാളാണ് ജ്യോതികയെന്ന് പൊതുവെ ഒരു സംസാരമുണ്ട്. വിജയ് യുടെ പേര് പല വേദികളിലും അഭിമുഖങ്ങളിലും ജ്യോതിക ഒഴിവാക്കിയിട്ടുണ്ട് . ഐഫ അവാർഡ് ഷോയിൽ അജിത്ത് ഫാൻസിനെ മാത്രം ജ്യോതിക പ്രശംസിച്ചു.

കംഫർട്ടബിളായ നായക ന‌ടൻമാരെക്കുറിച്ച് ചോദിച്ചപ്പോൾ മാധവന്റെയും അജിത്തിന്റെയുമെല്ലാം പേര് പറഞ്ഞെങ്കിലും വിജയ് നെ ഒഴിവാക്കി.

ഇതെല്ലാം വിജയ് ആരാധകർക്ക് അനിഷ്ടം തോന്നാനുള്ള കാരണമായി.


ഒരു കാലത്ത് ആഘോഷിക്കപ്പെട്ട താരജോഡിയാണ് വിജയും ജ്യോതികയും. ഖുശി എന്ന സിനിമയിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .

അന്ന് തിരക്കേറിയ നടിയാണ് ജ്യോതിക. 2006 ൽ വിവാഹിതയായതോടെ കരിയറിൽ വലിയ ഒരു ഇടവേള വന്നു.

2015 ൽ 36 വയതിനിലേ എന്ന ചിത്രത്തിലൂടെ ജ്യോതിക സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തി. പിന്നീട് സൂപ്പർതാര സിനിമകളിൽ പ്രാധാന്യമില്ലാത്ത റോളുകൾ വന്നപ്പോൾ ജ്യോതിക നിരസിക്കുകയാണ് ചെയ്തത്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story