എംജിആറിന് ജയലളിത പോലെ വിജയിക്കൊപ്പം തൃഷ: ഗായിക സുചിത്ര

ചെന്നൈ: നടൻ വിജയും നടി തൃഷയും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുകയാണ്. വിജയിയുടെ ജന്മദിനത്തിൽ വിജയിക്കൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ഫോട്ടോ സഹിതം ആശംസകൾ നേർന്നിരുന്നു നടി. എന്നാൽ പുതിയ ഗോസിപ്പുകൾക്കാണ് ഈ ചിത്രം വഴിവച്ചത്.

തമിഴകത്തെ വിവാദ വെളിപ്പെടുത്തലുകൾ നടത്തുന്ന ഗായിക സുചിത്ര ഇപ്പോൾ ഇത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ്. “വിജയും ഭാര്യ സംഗീതയും വീണ്ടും പഴയപോലെയാകണം. വിജയുടെ ഈഗോ കാരണം ചെറിയ വഴക്കിൻറെ പേരിലാണ് ഇരുവരും പഴയ നല്ല ബന്ധത്തിൽ അല്ലാത്തത്, അതിനിടയിലാണ് തൃഷയെപ്പോലുള്ള അട്ടകൾ കയറിവരുന്നത്. ലിഫ്റ്റിൽ നിന്നും എടുത്ത ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ മുതൽ വിജയിക്ക് മുകളിൽ അവകാശം സ്ഥാപിക്കാൻ അവൾ എത്രത്തോളം ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാണ് ” ഗായിക പറഞ്ഞു.

“ചില ആളുകൾ മറ്റുള്ളവരെ മുതലെടുക്കാൻ ശ്രമിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പലരും വിജയ്-തൃഷ ബന്ധത്തെ എം.ജി.ആർ-ജയലളിത ബന്ധവുമായി താരതമ്യം ചെയ്യുന്നുണ്ട്. എം.ജി.ആറിൻറെ ജീവിതത്തിൽ കയറിവന്ന അട്ടയായിരുന്നു ജയലളിത. എംജിആറിൽ നിന്നും ജയലളിത എല്ലാ രാഷ്ട്രീയ തന്ത്രങ്ങളും പഠിച്ചു, പിന്നീട് അദ്ദേഹത്തെ തന്നെ സൈഡാക്കി. കരുണാനിധിക്ക് പോലും അതിൽ സങ്കടം ഉണ്ടായിരുന്നു. ജയലളിത തൻറെ സുഹൃത്തായ എം.ജി.ആറിനോട് ഇങ്ങനെ പെരുമാറുന്നത് കരുണാനിധിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല" സുചിത്ര പറഞ്ഞു.

ശർക്കരയിലെ ഈച്ച പോലെ വിജയ് അവരുടെ പാത പിന്തുടരേണ്ടതില്ല. വിജയിക്കാൻ ഇത് വഴിയല്ല. പ്രത്യേകിച്ച് ഇതുവരെ ഇലക്ഷനിൽ പോലും മത്സരിക്കാത്ത ഒരു പാർട്ടിയുടെതല്ല. വിജയ്‌ക്ക് ആരാണ് ഈ ഉപദേശം നൽകുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഇത് വളരെ തെറ്റാണ് ” സുചിത്ര പറഞ്ഞു.

Related Articles

Next Story