വിനയന്റെ ഫാന്റസി കഥാപാത്രങ്ങളുടെ യൂണിവേഴ്‌സ് പുതിയ രൂപത്തിൽ എത്തുമോ?'

ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെക്കുകയാണ് വിനയൻ.

വിനയന്റെ ഫാന്റസി കഥാപാത്രങ്ങളുടെ യൂണിവേഴ്‌സ് പുതിയ രൂപത്തിൽ എത്തുമോ?' എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ പലരും പങ്കുവെച്ചിരുന്നത്. ഇതിന് മറുപടിയായി ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ പുതിയ സിനിമയുടെ അപ്ഡേറ്റ് നൽകിയത്. ഒരു ഫാന്റസി സിനിമയുടെ പ്ലാനിങ്ങിലാണ് താനെന്ന് വിനയൻ പറഞ്ഞു. സിനിമയുടെ ഷൂട്ടിംഗ് ജൂലൈയിൽ തുടങ്ഗ്‌മെന്ന പ്രതീക്ഷയിലാണെന്നും വിനയൻ പറഞ്ഞു.മലയാള സിനിമയിൽ ഒറ്റയാൾ പോരാട്ടം നടത്തി മുന്നേറിയ സംവിധായകനാണ് വിനയൻ. വിലക്കുകൾക്കിടയിലും സിനിമകൾ പുറത്തിറക്കുകയും നിയമവഴിയിൽ വിജയം നേടിയുമെല്ലാം വിനയൻ അതിശയിപ്പിച്ചിട്ടുണ്ട്. അത്ഭുതദ്വീപ് ഉൾപ്പെടെയുള്ള ഫാന്റസി ചിത്രങ്ങളും ആകാശഗംഗ പോലുള്ള ഹൊറർ ചിത്രങ്ങളും ഒട്ടേറെ കോമഡി ചിത്രങ്ങളുമെല്ലാം മലയാളികൾക്ക് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെക്കുകയാണ് വിനയൻ.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story