വിസ്മയ മോഹന്‍ലാല്‍ ഇപ്പോള്‍ ഭയങ്കര ആക്ടീവാണ്! കാരണം തേടി ആരാധകർ

വിസ്മയ മോഹന്‍ലാല്‍ ഇപ്പോള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്.

സിനിമയിൽ അഭിനയിച്ചു തുടങ്ങിയതിനു ശേഷം വിസ്മയ മോഹൻലാലിൽ ചില മാറ്റങ്ങളൊക്കെ വന്നു തുടങ്ങിയിട്ടുണ്ട് . മുഖം മറച്ചുവച്ച ഫോട്ടോകള്‍ക്കൊടുവില്‍ ചില ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു.സോഷ്യല്‍ മീഡിയയില്‍ അത്രയ്‌ക്കൊന്നും ആക്ടീവല്ലാത്ത ആളായിരുന്നു മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ . വല്ലപ്പോഴും മാത്രമാണ് ഒരു ഫോട്ടോ പങ്കുവയ്ക്കുന്നത്. അതും സ്വന്തം ഫോട്ടോ പങ്കുവയ്ക്കുന്നത് വളരെ ചുരുക്കമാണ് . തന്റെ യാത്രകളുടെയോ, താന്‍ വരച്ച ചിത്രങ്ങളുടെയോ, കടലിന്റെയോ കാടിന്റെയോ കിളികളുടെയോ ഒക്കെ ഫോട്ടോകളാണ് കൂടുതലും പോസ്റ്റ് ചെയ്യാറുള്ളത്. എന്നാല്‍ ഇപ്പോള്‍ പഴയത് പോലെയല്ല.

ഒരു നടി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലായത് കൊണ്ടാണോ എന്നറിയില്ല, വിസ്മയ മോഹന്‍ലാല്‍ ഇപ്പോള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. മനോഹരമായ ഒരു ഡിന്നര്‍ നൈറ്റ് കഴിഞ്ഞതിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ പോസ്റ്റ്. അതിന് ശേഷം ഒരു പെറ്റ് ഡോഗിനൊപ്പമുള്ള മനോഹരമായ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയും ഫോട്ടോയും വിസ്മയ പങ്കുവച്ചിട്ടുണ്ട്.

അതേ സമയം വിസ്മയയ്ക്ക് നേരെ വിപരീതമാണ് ചേട്ടന്‍ പ്രണവ് മോഹന്‍ലാല്‍, ഒരു സിനിമ അഭിനയിച്ചു കഴിഞ്ഞാല്‍ പിന്നെ മഷിയിട്ടു നോക്കിയാല്‍ പോലും പ്രണവിനെ കണ്ടു കിട്ടില്ല. സോഷ്യല്‍ മീഡിയ യില്‍ നിന്ന് എന്നല്ല, രാജ്യം തന്നെ വിട്ടു കാണും. യാത്രകള്‍ക്ക് ഇടയിലെ ബ്രേക്ക് മാത്രമാണ് പ്രണവിനെ സംബന്ധിച്ച് അഭിനയം. സോഷ്യല്‍ മീഡിയ ആക്ടിവിറ്റീസോ, മറ്റ് സിനിമ പ്രമോഷനുകളോ പ്രണവ് നടത്താറില്ല. അഥവാ ടീം നടത്തുന്ന ഒരു പ്രസ്സ് മീറ്റോ ഓഡിയോ ലോഞ്ചോ ഉണ്ടെങ്കില്‍ മൈക്ക് എടുക്കാനും പ്രണവ് തയ്യാറാവാറില്ല.


ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ അഭിനയത്തിലേക്ക് വരുന്നത്.ആരും നിർബന്ധിച്ചത് കൊണ്ടല്ല, മറിച്ച് അഭിനയിക്കണം എന്ന ആഗ്രഹം കൊണ്ടാണ്. അമ്മയോട് അഭിനയ മോഹത്തെ പറ്റി പറയുകയും, അച്ഛന്‍ അത് നടത്തിക്കൊടുക്കുകയുമായിരുന്നു. നല്ല ഒരു കഥയുമായി വരാന്‍ ജൂഡ് ആന്റണിയെ ഏല്‍പിച്ചു, ആന്റണി പെരുമ്പാവൂര്‍ നിര്‍മാണവും ഏറ്റെടുത്തു. അങ്ങനെയാണ് തുടക്കം സംഭവിച്ചത്.

ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇതുവരെ വന്ന പോസ്റ്ററുകളെല്ലാംആരാധകരെ ആവേശത്തിലാക്കുന്നതാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യവും ഉണ്ട് എന്നത് വ്യക്തം. തീര്‍ച്ചയായും പ്രണവിന്റെ ആദ്യ ചിത്രത്തിന് എന്നത് പോലെ, വിസ്മയയുടെ ആദ്യ ചിത്രത്തിനും ഗംഭീരമായ ഒരു ഓഡിയോ ലോഞ്ച് ഉണ്ടാവും. അവിടെയും ചേട്ടനെ പോലെയല്ലാതെ, വിസ്മയ മൈക്ക് എടുത്ത് സംസാരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story