ഞങ്ങൾ പരസ്‌പരം സ്നേഹിച്ചു: എന്നാൽ ഒന്നിച്ചു തീരുമാനിക്കാൻ തീരുമാനിച്ച സമയം മോശം ആയിരുന്നു:- അമീർഖാൻ

ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ് എന്ന് അറിയപ്പെടുന്ന താരമാണ് അമീർഖാൻ. കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ട് പലപ്പോഴും അമീർ കാഴ്ചക്കാരെ അതിശയിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ വ്യക്തിജീവിതവും പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും ഖേദിക്കുന്ന തീരുമാനം എന്തെന്ന ചോദ്യത്തിന് തന്റെ ആദ്യഭാര്യ റീന ദത്തയുമായുള്ള തന്റെ വിവാഹം എടുത്തുചാട്ടമായിരുന്നുവെന്ന് തുറന്ന് പറയുകയാണ് അമീർഖാൻ. വളരെ ചെറുപ്പത്തിൽ തന്റെ ഇരുപത്തി ഒന്നാം വൈഖിസ്സിലാണ് അമീർ റീന ദത്തയെ വിവാഹം കഴിക്കുന്നത്. അന്ന് റീന ദത്തക്ക് 19 വയസായിരുന്നു പ്രായം. തനിക്ക് റീന ദത്തയുമായുണ്ടായിരുന്ന ബന്ധത്തിൽ കുയ്റ്റബോധം ഇല്ലെന്നും അവർ വ്യക്തിയാണെന്നും പറയുന്ന അമീർ ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച സമയം ആയിരുന്നു മോശം എന്ന് പറയുന്നു. ബന്ധത്തിൽനിന്ന് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചതായും രാജ് ശമാനിക്ക് നൽകിയ അഭിമുഖത്തിൽ ആമിർ ഖാൻ പറഞ്ഞു.

'ഒന്നല്ല, ഒരുപാട് തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ട്. റീനയുമായുള്ള വിവാഹം വളരേ നേരത്തേയായിരുന്നു. എനിക്ക് 21-ഉം അവൾക്ക് 19-ഉം ആയിരുന്നു. എനിക്ക് നിയമപരമായി വിവാഹംചെയ്യാൻ കഴിയുന്ന ആദ്യത്തെ ദിവസം തന്നെ ഞങ്ങളുടെ വിവാഹം നടത്തി- ഏപ്രിൽ 18ന്', ആമിർ ഖാൻ പറഞ്ഞു.'ഞങ്ങൾ തമ്മിൽ നാലുമാസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നിച്ച് അധികം സമയംപോലും ചെലവഴിച്ചിരുന്നില്ല. ഞങ്ങൾ പരസ്പ‌രം ഒരുപാട് സ്നേഹിച്ചു. എന്നാൽ, ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഞങ്ങൾ അതിനെക്കുറിച്ച് ആലോചിക്കേണ്ടിരുന്നുവെന്ന് തോന്നി. ചെറുപ്പവും അശ്രദ്ധയും കാരണം ഞങ്ങൾക്ക് പലകാര്യങ്ങളും തിരിച്ചറിയാൻ സാധിച്ചില്ല', ആമിർ ഖാൻ കൂട്ടിച്ചേർത്തു.

എന്നാൽ, ബന്ധത്തെക്കുറിച്ച് തനിക്ക് കുറ്റബോധമൊന്നുമില്ലെന്ന് ആമിർ കൂട്ടിച്ചേർത്തു. 'റീനയ്‌ക്കൊപ്പം നല്ല ജീവിതമായിരുന്നു. എൻ്റെ വാക്കുകൾ തെറ്റിദ്ധരിക്കരുത്. റീനയല്ല, വിവാഹംചെയ്ത സമയമായിരുന്നു പ്രശ്‌നം. റീന മികച്ചൊരു വ്യക്തിയാണ്. ഞങ്ങൾ പരസ്‌പരം ബഹുമാനിച്ചു, ഒരുപാട് സ്നേഹിച്ചു. എന്നാൽ, ഇത്രയും ചെറിയ പ്രായത്തിൽ പരിഭ്രാന്തിയിൽ ഇത്രയും വലിയൊരു തീരുമാനം എടുക്കാൻ പാടില്ലെന്നാണ് എനിക്ക് തോന്നുന്നത്', ആമിർ അഭിപ്രായപ്പെട്ടു.

Related Articles
Next Story