ഡൗൺ ആയിരിക്കുമ്പോൾ അവന്റെ വോയിസ് മെസേജ് കേൾക്കും, അവന്റെ ഗേൾഫ്രണ്ട് ഞാനാണ് : കീർത്തി സുരേഷ്

നടൻ നാനിയോടും മകനോടുമുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് നടി കീർത്തി സുരേഷ്. ‘നേനു ലോക്കൽ’ എന്ന ചിത്രം മുതൽ നാനിയും കീർത്തിയും സൗഹൃത്തുക്കളാണ്. ‘ദസ്‌റ’ ആണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രം. നാനിയും അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല ബന്ധമുണ്ട് എന്നാണ് കീർത്തിഅഭിമുഖത്തിൽ പറയുന്നത്.

നാനിയോട് ഒരു മണിക്കൂർ സംസാരിച്ചാൽ അതിൽ 59 മിനിറ്റും സംസാരിക്കുക സിനിമയെ കുറിച്ചാകും. സിനിമയോട് വളരെ പാഷനുണ്ട് അദ്ദേഹത്തിന്. ഹൈദരാബാദ് പോകുമ്പോഴെല്ലാം അദ്ദേഹത്തിൻ്റെ വീട്ടിൽ പോകും. നാനിയുടെ മകനും ഞാനും നല്ല സൗഹൃത്തുക്കളാണ്. കുഞ്ഞായിരിക്കുമ്പോൾ അവന്റെ ഗേൾഫ്രണ്ട് ഞാനാണ് എന്നാണ് പറയാറുള്ളത്.

പിറന്നാളിന് അവന്റെ വോയ്‌സ് മെസേജ് ഒക്കെ വരും. കീർത്തി അത്ത എന്നാണ് നാനിയുടെ മകൻ വിളിക്കാറുള്ളത്. ഞാൻ ഡൗൺ ആയിരിക്കുമ്പോൾ അവന്റെ വോയിസ് മെസേജ് പത്ത് തവണ കേൾക്കും. അതോടെ ശരിയാകും. ഞാൻ അവിടെ പോകുമ്പോഴെല്ലാം എന്റെ കവിളിൽ കടിക്കും. അവൻ നല്ലൊരു വൈബാണ്. നാനിയുടെ കുടുംബം എന്റെ കുടുംബം പോലെയാണ് തോന്നാറുള്ളത് എന്നാണ് കീർത്തി സുരേഷ് പറയുന്നത്. അതേസമയം, ‘സൈറൺ’ ആണ് കീർത്തിയുടെതായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം.

Related Articles
Next Story