ദേശാടനക്കിളികൾ 39 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി; ശാരിയും കാർത്തികയും ഒത്തുകൂടിയപ്പോൾ
പത്മരാജൻ ചിത്രമായ 'ദേശാടനക്കിളി കരയാറില്ല' വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കാർത്തികയും ശാരിയും വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയതിന്റെ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 1985 ന് ശേഷം ഇന്ന് അവർ ആദ്യമായി കണ്ടു. നിമ്മിയും സാലിയും. ദേശാടനക്കിളി കരയാറില്ല തിരക്കഥയുടെ കവർ റിലീസിന് എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
കാർത്തികയുടെ വീട്ടിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയും ഇവരുടെ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്തെ അനുഭവങ്ങളെക്കുറിച്ചും, അന്നത്തെ ഫോട്ടോയെക്കുറിച്ചുമൊക്കെ ഇരുവരും സംസാരിച്ചു. ഇനി സിനിമയിൽ അഭിനയിക്കുന്നില്ലെന്ന തീരുമാനത്തിലായിരുന്നു കാർത്തിക. എന്നാൽ പത്മരാജൻ നേരിട്ട് വന്നായിരുന്നു ദേശാനടക്കിളികളിലേക്ക് ക്ഷണിച്ചത്. വീട്ടുകാരോട് അദ്ദേഹം സംസാരിച്ചതോടെയാണ് അഭിനയിക്കാനായി തീരുമാനിച്ചതെന്ന് കാർത്തിക വ്യക്തമാക്കിയിരുന്നു.
കാലത്തിന് മുൻപേ സഞ്ചരിച്ച ചിത്രമായിരുന്നു ദേശാടനക്കിളി. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ സിനിമയിലെ ശക്തമായ കഥാപാത്രങ്ങൾ. സിനിമയെക്കുറിച്ചായിരുന്നു കമന്റുകൾ വന്നത്. എത്രയെത്ര വിവാദങ്ങൾക്കിടയിലാണ് ദേശാടനക്കിളിയുടെ റിലീസ്. അവയൊക്കെ ഒരു പരിധിവരെ ഫാമിലി ഓഡിയൻസിനെ തിയേറ്ററിൽ നിന്ന് അകറ്റിനിർത്തി. വുമൺസാണെന്ന് ഒരു പക്ഷം..
അല്ല ലെസ്ബിയൻ പ്രമേയം തന്നെയെന്ന് കുറേപ്പേർ. പിന്നെ ഒരു അപവാദമായുള്ളത് സ്കൂൾ ഇടനാഴിയിലൂടെയുള്ള സംഭാഷണമാണ്. ഒരു നനുത്ത മീശയുള്ള പെൺകുട്ടിയെപ്പറ്റി നിമ്മി അവിടെ വാചാലയാകുന്നുണ്ട്. പക്ഷേ അഞ്ജാതവാസക്കാലത്ത് ഹരിശങ്കറുമായി അവർ പ്രണയബദ്ധയുമാകുന്നു. സാലി കുറേക്കൂടി ബോൾഡും അഡ്വഞ്ചറസുമായിരുന്നു.
രണ്ടുപേരയും വർഷങ്ങൾക്കുശേഷം ഒരേ ഫ്രയ്മിൽ കണ്ടപ്പോൾ വളരെ സന്തോഷമെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.
എന്തൊരു ദൃശ്യാവിഷ്ക്കാരമായിരുന്നു അത്. പത്മരാജൻ സാറിന്റെ മറ്റൊരു ഹിറ്റ്. അന്ന് ആ കുട്ടികളോട് ദേഷ്യം തോന്നിയിരുന്നു. പക്ഷേ ഇന്ന് അവരെ നന്നായി മനസ്സിലാകുന്നുണ്ട്. ഈ തിരക്കഥയും സിനിമ പോലെതന്നെ ഉയരങ്ങളിൽ എത്തട്ടെ, സിനിമയുടെ ഭാവങ്ങൾ ഒട്ടും ചോർന്നു പോകാത്ത നല്ലൊരു വായനാനുഭവം ആകട്ടെ, തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെയായി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.