'വീട്ടില്‍ വന്നാല്‍ താറാവ് കറിവച്ചു തരാം': വീണ്ടും വൈറലായി എൽ 360 ലൊക്കേഷൻ വീഡിയോ

മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രമായ എല്‍ 360 എന്ന് താല്‍കാലികമായി പേരിട്ട ചിത്രത്തിന്റെ സംവിധാനം തരുണ്‍ മൂര്‍ത്തിയാണ്. സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോയാണ് വൈറലാകുന്നത്. മോഹൻലാലിൻറെ ആരിധികയായ അമ്മയെ ചേര്‍ത്ത് നിര്‍ത്തി നടക്കുന്ന മോഹന്‍ലാലിന്‍റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.

ചിത്തിന്‍റെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയാണ് എല്‍ 360 എന്ന് താല്‍കാലികമായി പേരിട്ട ചിത്രത്തിന്‍റെ സംവിധാനം ഇപ്പോള്‍ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് വൈറലാകുന്നത്. ആരാധികയായ അമ്മയെ ചേര്‍ത്ത് നിര്‍ത്തി നടക്കുന്ന മോഹന്‍ലാലിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായ അമ്മ മോഹന്‍ലാലിനെ കാണുവാനാണ് സെറ്റില്‍ എത്തിയത്. ഇരുവരും ഒരു കുടകീഴില്‍ നടക്കുന്നതും അവരുടെ തമ്മിലുള്ള സംഭാഷണവുമാണ് വൈറലാകുന്നത്.

ഇതേ അമ്മയോട് കാറിൽ കയറുന്നതിനിടെ പോരുന്നോ എന്റെകൂടെ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്ന വീഡിയോ നേരത്തേ വൈറലായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് പോകുവാണോ എന്ന അമ്മയുടെ ചോദ്യത്തിന്, ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതി ആയോ എന്നാണ് മോഹൻലാൽ തിരിച്ചു പറഞ്ഞത്. ഇത്രയും നല്ല സ്ഥലത്തുവന്നിട്ട് വേഗം തിരിച്ചുപോകാന്‍ പറ്റില്ലെന്ന് പറയുന്ന മോഹന്‍ലാല്‍ അമ്മയോട് വീട് എവിടെയാണെന്ന് ചോദിക്കുന്നു. അടുത്ത് തന്നെയാണെന്നും വീട്ടില്‍ വന്നാല്‍ താറാവ് കറിവച്ചു തരാം എന്നും അമ്മ പറയുന്നു.
Athul
Athul  

Related Articles

Next Story