വിഷാലിന്റെ പ്രതിശ്രുത വധു സായ് ധൻഷിക ആരാണ്?

തമിഴ് നടി സായ് ധൻഷികയും നടൻ വിഷാലും ഈ വർഷം വിവാഹം കഴിക്കാൻ പോകുന്നുവെന്ന് ഇരുവരും സ്ഥിരീകരിച്ച് കഴിഞ്ഞു. ആരാണ് സത്യത്തിൽ സായ് ധാൻഷിക?

പ്രധാനമായും തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് സായ് ധാൻഷിക. 1989 നവംബർ 20ന് തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് അവർ ജനിച്ചത്. 2006 ൽ പുറത്തിറങ്ങിയ മനതോടു മഴൈകാലം എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.

ആ ചിത്രത്തിൽ 'മരീന' എന്ന കഥാപാത്രത്തെയാണ് ധാൻഷിക അവതരിപ്പിച്ചത്. അർപുതൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഷാം, നിത്യാദാസ്, ജയസൂര്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഈ പേരിൽ തന്നെ *മരണ്തെൻ മെയ്മരണ്തെൻ*, *തിരുടി* എന്നീ ചിത്രങ്ങളിലും ധാൻഷിക അഭിനയിച്ചു.

തുടർന്ന് കന്നട സിനിമയായ 'കേമ്പ'യിൽ ധൻഷിക 'തനുഷിക' എന്ന പേരിലാണ് അരങ്ങേറ്റം കുറിച്ചത്.

2009-ൽ ജയം രവി നായകനായ പേരാൻമൈ എന്ന ചിത്രത്തിലൂടെ സായ് ധൻഷിക തമിഴ് സിനിമാലോകത്ത് ശ്രദ്ധ നേടാൻ തുടങ്ങി. ആദിവാസി വനരക്ഷകനായ ധുരുവന്റെ കഥ പറഞ്ഞ ഈ ആക്ഷൻ-അഡ്വെഞ്ചർ ചിത്രത്തിൽ അഞ്ച് കോളേജ് വിദ്യാർത്ഥിനികളുമായി പോകുന്ന യാത്രയും അവരുടെ കൂട്ടായ്മയും ചിത്രീകരിക്കുന്നു.

ഇതിനുശേഷം നിരവധി ചിത്രങ്ങളിൽ ധൻഷിക അഭിനയിച്ചു. 2016-ൽ റിലീസ് ചെയ്ത രജനികാന്തിന്റെ 'കബാലി'യിൽ അവർ അദ്ദേഹത്തിന്റെ മകളായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. രാധിക ആപ്റ്റെ നായികയായ ചിത്രത്തിൽ സായ് ധൻഷികയുടെ വേഷം ഏറെ ശ്രദ്ധ പിടിച്ചു പിടിച്ചു.

എങ്കിലും അതിന് പിന്നാലെ നടൻ സിംബുവിന്റെ പിതാവും നടനുമായ ടി. രാജേന്ദ്രൻ ധൻഷികയ്ക്കെ തിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചത് വിവാദമായി മാറി.

തമിഴ് സിനിമയ്ക്കു പുറമെ, ദുൽഖർ സൽമാന്റെ 'സോളോ' എന്ന ബൈലിംഗ്വൽ ചിത്രത്തിലൂടെ സായ് ധൻഷിക മലയാള സിനിമയിലേക്കും എത്തി. പിന്നീട് 'ശികാരു' എന്ന സിനിമയിലൂടെ തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിച്ചു.

ഇപ്പോൾ വിശാലുമായുള്ള പ്രണയകഥ തുറന്നുപറഞ്ഞ് നടി സായ് ധൻസിക വിവാഹം പരസ്യമായി അറിയിച്ചിരിക്കുകയാണ് താരം. ധാൻസിക പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'യോഗി ഡാ' എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് ഇരുവരും വിവാഹിതരാവാൻ ഒരുങ്ങുന്ന കാര്യം തുറന്നുപറഞ്ഞത്. ഓഗസ്റ്റ് 29-നാണ് വിവാഹം. 47 വയസ്സിലാണ് വിശാൽ വിവാഹിതനാവുന്നത്. 1989-ൽ തഞ്ചാവൂരിൽ ജനിച്ച സായ് ധൻസികയ്ക്ക് ഇപ്പോൾ 36 വയസ്സാണ്.

Related Articles
Next Story